പത്തനംതിട്ട : കണ്ണൂര്‍ എഡി എം ആയിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്‌ക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റം. ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പോലുള്ള നിര്‍ണായക തസ്തികയില്‍ തുടരുന്നതിനുള്ള ബുദ്ധിമുട്ടു പരിഗണിച്ച് സ്ഥാനമാറ്റം വേണമെന്ന് മഞ്ജുഷ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.നിലവില്‍ കോന്നി തഹസില്‍ദാരാണ്. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് കളക്ടറേറ്റിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള ഉത്തരവ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പുറത്തിറക്കി. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് മഞ്ജുഷ ദീര്‍ഘ അവധിയിലായിരുന്നു.അടുത്തയാഴ്ച ജോലിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: