അമരാവതി : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ അഭിനന്ദിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സന്ദേശം അറിയിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഒരിക്കൽ കൂടി അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസ്ജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ ചടുലമായ നേതൃത്വവും ജനകേന്ദ്രീകൃതമായ കാഴ്ചപ്പാടും, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദേശവും പ്രചോദനവും ഉൾക്കൊണ്ട് മഹാരാഷ്ട്രയെ പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാനാകട്ടെയെന്നും നിങ്ങൾക്ക് മികച്ച വിജയം നേരുന്നുവെന്നും കല്യാൺ എക്സിൽ കുറിച്ചു.
മഹാരാഷ്ട്ര ബിജെപി നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തതിന് പിന്നാലെ ഫഡ്നാവിസ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകുന്നേരം 5.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: