തൃശ്ശൂര്‍: എംആര്‍സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ ചെമ്പൂക്കാവ് ധന്യശ്രീയില്‍ പ്രൊഫ. എം.ആര്. ചന്ദ്രശേഖരന് (96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം.
ചരിത്ര പണ്ഡിതന്, അദ്ധ്യാപകന്, പത്രാധിപര്‍, നിരൂപകന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1929ല്‍ തൃശ്ശൂരിലെ പോട്ടോരിലായിരുന്നു ജനനം. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം, കേരള സാഹിത്യ അക്കാദമി സെക്രട്ടറി, പ്രൈവറ്റ് കോളജ് അദ്ധ്യാപക സംഘടന ജനറല്‍ സെക്രട്ടറി എന്നിങ്ങനെ വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവജീവന്‍ മാസികയുടെ എഡിറ്ററായിരുന്നു. ‘മലയാള നോവല്‍ ഇന്നും ഇന്നലെയും’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. വിവര്‍ത്തനത്തിന് എം.എന്‍. സത്യാര്‍ഥി പുരസ്കാരവും നേടി. നിരൂപകന്റെ രാജ്യഭാരം, സത്യവും കവിതയും, ഗോപുരം, ലഘു നിരൂപണങ്ങള്‍, എഴുത്തിലെ പൊന്ന്, കമ്യൂണിസ്റ്റ് കവിത്രയം, മലയാള സാഹിത്യം സ്വാതന്ത്ര്യലബ്ധിക്കു ശേഷം, കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം, ജെംഗിസ് ഖാന്, തിമൂര്‍ തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി. കോഴിക്കോട് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. ഭാര്യ: പരേതയായ വിജയകുമാരി. മക്കള്‍: റാം കുമാര്‍ (ഐടി, ബെംഗളൂരു), പ്രിയ (എല്‍ഐസി). മരുമക്കള്‍: ശങ്കര്‍, ധന്യ. സംസ്കാരം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: