തൃശൂര്‍: രാജ്യത്തെ ഏറ്റവും വലിയ കോംബോ ഉത്സവത്തിന് കല്യാണ്‍ സില്‍ക്സ് വേദിയാകുന്നു. കഴിഞ്ഞ മാസം 30ന് കല്യാണ്‍ സില്‍ക്സിന്റെ കേരളത്തിലുള്ള ഷോറൂമുകളിലും ഒപ്പം ബെംഗളൂരു ഷോറൂമുകളിലും ത്രീ ഇന്‍ വണ്‍ കോംബോ ഓഫറിന്റെ പുതിയ എഡിഷന് തുടക്കമായി.
സാരി, ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍ തുടങ്ങി സമഗ്ര വിഭാഗങ്ങളിലും ഈ ഓഫറിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. റിച്ച ചുരിദാര്‍ സെറ്റ്, ഐക്കണ്‍ ചുരിദാര്‍, വിഭാഷ ചുരിദാര്‍, ബര്‍ലിന്‍ ചുരിദാര്‍ എന്നിവയിലെ കോംബോകളാണ് ചുരിദാറുകളിലെ ഹൈലൈറ്റ്. ലേഡീസ് കുര്‍ത്തി, ടീ-ഷര്‍ട്ട്, ബോട്ടംസ്, പലാസോ, ലഗ്ഗിങ്സ്, നൈറ്റി എന്നിവയുടെ വലിയ കളക്ഷനുകളും ലേഡീസ് വെയറിന്റെ ഭാഗമായ് എത്തുന്നുണ്ട്. ജീന്‍സ്, ട്രൗസേഴ്സ്, ജന്റ്സ് പോളോ ടീ-ഷര്‍ട്ട്, ഫോര്‍മല്‍ ഷര്‍ട്ട്, കാഷ്വല്‍ ഷര്‍ട്ട്, ഷര്‍ട്ടിങ്ങ് ബിറ്റ്, സ്യൂട്ടിങ്ങ് ബിറ്റ്, ദോത്തി എന്നിവയാണ് മെന്‍സ് വെയര്‍ സെക്ഷന്റെ സവിശേഷത. ബോയ്സ് ഷര്‍ട്ട്, ബോയ്സ് ജീന്‍സ്, ഗേള്‍സ് കോട്ടണ്‍ ഫ്രോക്ക്, ഗേള്‍സ് പലാസോ, ന്യൂ ബോണ്‍ സെറ്റ് എന്നിവയാല്‍ സമ്പന്നമാണ് കിഡ്സ് വെയര്‍ കോംബോ. ‘
ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന കോംബോ ഓഫറിന്റെ പ്രചാരം കണക്കിലെടുത്ത് അഞ്ച് ഇരട്ടി കളക്ഷനുകളാണ് ഇത്തവണ അണിനിരത്തിയിട്ടുള്ളതെന്ന് കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന് പറഞ്ഞു. എല്ലാ വര്‍ഷത്തെപ്പോലെയും അവിശ്വസനീയമായ വിലക്കുറവിലാണ് വലിയ സെലക്ഷനുകള്‍ വിപണിയിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: