ഇലക്ട്രോലൈറ്റുകളും വിറ്റാമിനുകളും അടങ്ങിയ കരിക്കിന്‍വെള്ളം പോഷകപ്രദമാണെന്നതില്‍ സംശയമില്ല. ക്ഷീണം അകറ്റാനും ഊര്‍ജസ്വലതയ്‌ക്കുമെല്ലാം കരിക്കിന്‍വെള്ളം മികച്ചതുതന്നെ. ഗര്‍ഭിണികള്‍ കരിക്കിന്‍വെള്ളം കുടിക്കുന്നതും നല്ലതാണ്. ഓക്കാനം, മലബന്ധം തുടങ്ങിയ സാധാരണ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കരിക്കിന്‍വെള്ളം പരിഹാരവുമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇത് അനുയോജ്യമാകണമെന്നില്ല. ചില സ്ത്രീകൾക്ക് നാളികേര ഉൽപന്നങ്ങളോട് അലർജി ഉണ്ടാകാം. അങ്ങനെയുള്ളവര്‍ ഇത് ഭക്ഷണത്തിൽ ചേർക്കുന്നതിന് മുമ്പ് ഒരു വിദഗ്ധ നിര്‍ദേശം സ്വീകരിക്കേണ്ടതുണ്ട്.
ഗർഭകാലത്ത് ദിവസവും കരിക്കിന്‍വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
നാച്ചുറൽ ഡൈയൂററ്റിക്: കരിക്കിന്‍വെള്ളം സ്വാഭാവിക ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും വൃക്കകളുടെ പ്രവർത്തനത്തിനും സഹായിക്കും. ശരീരത്തിൽ നിന്ന് അധിക ദ്രാവകങ്ങളും വിഷവസ്തുക്കളും പുറന്തള്ളാൻ ഇത് സഹായിക്കും.
രക്തസമ്മർദ്ദ നിയന്ത്രണം: ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നത് ഗർഭകാലത്ത് അത്യാവശ്യമാണ്. കരിക്കിന്‍വെള്ളം ഗർഭിണികൾക്ക് ഇതിന് മികച്ചതാണ്.
ജലാംശം: കരിക്കിന്‍വെള്ളം പ്രകൃതിദത്ത ജലാംശം നൽകുന്ന പാനീയമാണ്. ഗർഭകാലത്ത് ജലാംശം നിലനിർത്തുന്നത് പ്രധാനമാണ്; മറ്റ് പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെടുന്ന ദ്രാവകങ്ങൾ കുറവ് നികത്താന്‍ കരിക്കിന്‍വെള്ളം സഹായിക്കും.
ഇലക്ട്രോലൈറ്റ് ബാലൻസ്: പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ഇലക്ട്രോലൈറ്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ശരിയായ ലിക്വിഡ് ബാലൻസ് നിലനിർത്താനും നിർജലീകരണം തടയാനും സഹായിക്കും.
ദഹനം: ഇത് ദഹനത്തെ സഹായിക്കുകയും ഉയർന്ന നാരുകൾ ഉള്ളതിനാൽ മലബന്ധം, ദഹനക്കേട് എന്നിവ പോലുള്ള സാധാരണ ഗർഭാവസ്ഥ പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും.
പോഷക സമ്പുഷ്ടം: കരിക്കിന്‍വെള്ളത്തിൽ വിറ്റാമിനുകൾ ബി, സി എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് അമ്മയുടെ ആരോഗ്യത്തെയും ഗര്‍ഭസ്ഥ ശിശുവിന്റെ വികാസത്തെയും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: