Kerala

കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ 3 വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമെന്ന് മന്ത്രി വീണ ജോര്‍ജ്

Published by

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. എല്ലാ ചികിത്സയും നല്‍കുന്നുണ്ട്.

മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ സംസ്‌കാരം നടന്നു.. ശ്രീദീപിന്റെ സംസ്‌കാരം പാലക്കാട് ശേഖരീപുരത്ത് നടന്നു. മുഹമ്മദ് അബ്ദുള്‍ ജബ്ബാറിന്റെ സംസ്‌കാരം കണ്ണൂര്‍ വേങ്ങരയിലും ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്‌കാരം എറണാകുളം ടൗണ്‍ ജുമാ മസ്ജിദിലും നടന്നു.ദേവനന്ദന്റെ സംസ്‌കാരം ബുധനാഴ്ച കോട്ടയം പാലായിലെ കുടുംബവീട്ടിലും ആയുഷ് ഷാജിയുടെ സംസ്‌കാരം നാളെ കാവാലത്തും നടക്കും.

ചൊവ്വാഴ്ച രാത്രിയാണ് വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍്ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെ എസ് ആര്‍ ടി സി ബസില്‍ ഇടിച്ചു കയറിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്.ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by