Kerala

ഇടുക്കിയില്‍ വീടിനുള്ളില്‍ കയറി കുരങ്ങിന്റെ അക്രമം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടമ്മയ്‌ക്ക് പരിക്ക്

Published by

ഇടുക്കി : വീടിനുള്ളില്‍ കയറി അക്രമം കാട്ടിയ കുരങ്ങില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടമ്മയ്‌ക്ക് പരിക്ക്. നാച്ചിവയലില്‍ നായക(45)ത്തിനാണ് പരിക്കേറ്റത്.

വീടിന്റെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് കുരങ്ങ് വീടിനുള്ളില്‍ കയറിയത്. കുരങ്ങിനെ ഓടിച്ചു വിടാന്‍ ശ്രമിക്കുമ്പോഴാണ് അത് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ രക്ഷപ്പെട്ട് ഓടവെ വീണ് കാലിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം.

മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ കാലിന്റെ എല്ല് പൊട്ടിയിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്‌ക്കായി ഉദുമല്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചന്ദന റിസര്‍വിനോട് ചേര്‍ന്ന് കിടക്കുന്ന നാച്ചിവയല്‍ ഗ്രാമത്തില്‍ കുരങ്ങുകളുടെ ആക്രമണം പതിവാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by