Kerala

സി പി എം കാട്ടിയത് വളരെ മോശമായിപ്പോയി; ഇനി ബിജെപിക്ക് വേണ്ടി കഴിയുന്നത് ചെയ്യും- മുല്ലശ്ശേരി മധുവിന്റെ മകള്‍ മാതു

Published by

തിരുവനന്തപുരം : പതിനെട്ടു വയസു മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന താന്‍ ഇനി ബിജെപിക്ക് വേണ്ടി തന്നാല്‍ കഴിയുന്നത് ചെയ്യുമെന്ന് സി പി എം വിട്ട മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മുല്ലശ്ശേരി മധുവിന്റെ മകള്‍ മാതു.

മംഗലപുരത്ത് സിപിഎമ്മിന് വേണ്ടി കെട്ടിടം ഉണ്ടാക്കുകയും 27 ലക്ഷം രൂപ പാര്‍ട്ടി അക്കൗണ്ടില്‍ സ്വരൂപിക്കുകയും ചെയ്ത ആളാണ് തന്റെ പിതാവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. വേറെ ഏത് ഏരിയ കമ്മിറ്റി സെക്രട്ടറിക്ക് ഇതിന് കഴിഞ്ഞിട്ടുണ്ടെന്നും മാതു ചോദിച്ചു. ഇതൊക്കെ ചെയ്തിട്ടാണ് അച്ഛനെ സിപിഎം അപമാനിച്ചത്.

എട്ടുകൊല്ലമായിട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അച്ഛന്‍. പത്തുവര്‍ഷമായി ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഞങ്ങള്‍ എല്ലാവരും സിപിഎമ്മില്‍ ഉള്ളവരായിരുന്നു. എന്റെ കുടുംബക്കാരായാലും അങ്ങനെ തന്നെയാണ്. മംഗലപുരം പഞ്ചായത്തില്‍ വലിയൊരു കുടുംബം തന്നെയാണ് ഞങ്ങളുടേത്. എന്നിട്ടും പാര്‍ട്ടി ഞങ്ങളോട് കാണിച്ചത് വളരെ മോശമായി പോയെന്നും ഒരുപാട് വിഷമമുണ്ടാക്കിയെന്നും മാതു പറഞ്ഞു.

അച്ഛനെതിരായ ആരോപണങ്ങള്‍ ഇപ്പോള്‍ സി പി എം ഉന്നയിക്കുന്നത് അദ്ദേഹം ഇറങ്ങിപോയതിന് ശേഷമാണ്. അതിനു മുമ്പ് എന്തെങ്കിലും ആരോപണം എവിടെയെങ്കിലും കാണിച്ചു തരാന്‍ പറ്റുമോ? ഒരാള്‍ക്ക് നേരെ കുറ്റം ചുമത്താനായി അവര്‍ ഇതെല്ലാം പറയുന്നതാണ്- മാതു പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by