സന്ദീപ് സിങ് നിർമ്മിക്കുന്ന ‘ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജ്’ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി നായകനാകും. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ താരം എക്സിലൂടെ പുറത്തുവിട്ടു.
ചിത്രത്തിൻറെ റിലീസ് തീയതിയും ഇതോടൊപ്പം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
ഇത് വെറുമൊരു സിനിമയല്ല – എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയും ശക്തരായ മുഗൾ സാമ്രാജ്യത്തിന്റെ ശക്തിയെ വെല്ലുവിളിക്കുകയും ഒരിക്കലും മറക്കാനാവാത്ത ഒരു പൈതൃകം കെട്ടിപ്പടുക്കുകയും ചെയ്ത ഒരു യോദ്ധാവിനെ ആദരിക്കുന്നതിനുള്ള പോര്‍വിളിയാണിത്.’ അദ്ദേഹം എക്സിൽ കുറിച്ചു.
ഛത്രപതി ശിവജി മഹാരാജിന്റെ പറയാത്ത കഥ ഞങ്ങൾ തുറന്ന് പറയുമ്പോൾ, മറ്റേതിൽ നിന്നും വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. നിലവിൽ ഋഷഭ് ഷെട്ടി തന്റ ഹിറ്റ് ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ അണിയറയിലാണ്. അടുത്തിടെ കാന്താര: ചാപ്റ്റർ 1ന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. 2025 ഒക്ടോബർ രണ്ടിനാണ് കാന്താര: ചാപ്റ്റർ 1 റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: