ന്യൂദല്‍ഹി: ഫ്രൈഡ് ചിക്കന്‍ ലൗവേഴ്‌സിന് ഒരു സന്തോഷ വാര്‍ത്ത. ഭാരതത്തിന്റെ സ്വന്തം ചിക്കന്‍ 65 ആഗോളതലത്തില്‍ കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ന്നിരിക്കുന്നു. ജനപ്രിയ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട പട്ടികയില്‍ ഇത്തവണ മൂന്നാം സ്ഥാനത്താണ് ചിക്കന്‍ 65. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തിറക്കിയ പട്ടികയില്‍ പത്താമതായിരുന്നു ഇതിന്റെ സ്ഥാനം.
ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള വിവിധ ഫ്രൈഡ് ചിക്കന്‍ ഡിഷുകളുടെ പട്ടികയിലാണ് ആദ്യ പത്തില്‍ ചിക്കന്‍ 65 ഇടംപിടിച്ചത്. 2024 ഡിസംബറില്‍ പുറത്തിറക്കിയ റാങ്കിങ് പ്രകാരം ഈ വിഭാഗത്തില്‍ ആദ്യപത്തില്‍ ഉള്‍പ്പെട്ട ഒരേയൊരു ഭാരതീയ വിഭവമാണിത്. 1960കളില്‍ തമിഴ്‌നാട്ടിലാണ് ഇതിന്റെ ഉദ്ഭവമെന്നാണ് പറയപ്പെടുന്നത്.
ഇഞ്ചി, ചെറുനാരങ്ങ നീര്, ചുവന്ന മുളക്, ഒട്ടനവധി മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷ്ണങ്ങള്‍ ഡീപ്-ഫ്രൈ ചെയ്യുന്നതാണ് ചിക്കന്‍ 65. ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയില്‍ ഒന്നാമത് സൗത്ത് കൊറിയന്‍ വിഭവമായ ചിക്കിന്‍ ആണ്. ജപ്പാന്റെ കാരേജ് രണ്ടാമതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക