കോഴിക്കോട്: കുടിവെള്ള പദ്ധതിയില്‍ ക്രമക്കേട് ആരോപണം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയ സിപിഎം പ്രാദേശിക നേതാവ് മരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് സ്വദേശി തിരുത്തിയില്‍ ഹമീദ് ആണ് മരിച്ചത്. കൂളിമാട് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ഇദ്ദേഹം.
എന്‍സിപിസി ജല വിതരണ പദ്ധതിയുടെ ചുമതല ഹമീദിനായിരുന്നു. ഗുണഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്ത പണം ജല അതോറിറ്റിക്ക് കൈമാറിയില്ലെന്നാണ് ആരോപണം ഉയര്‍ന്നത്.
ഗുണഭോക്തക്കളില്‍ ചിലര്‍ കളക്ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണവും ഹിയറിംഗും നടക്കാനിരിക്കെയാണ് നവംബര്‍ 26ന് ഹമീദ് വിഷം കഴിച്ചത്.മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക