India

ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾക്ക് പ്രത്യേക രാഷ്‌ട്രം വേണം : ആത്മീയ നേതാവ് ദേവകിനന്ദൻ താക്കൂർ

Published by

ന്യൂഡൽഹി : സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസികളെയും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ബംഗ്ലാദേശിൽ നിന്ന് മാറി അവർക്ക് ഹിന്ദുരാഷ്‌ട്രം നൽകണമെന്ന് ആത്മീയ നേതാവ് ദേവകിനന്ദൻ താക്കൂർ .

“സനാതന ധർമ്മത്തിന്റെ സംരക്ഷണത്തിനായി സനാതൻ ബോർഡ് രൂപീകരിക്കണം. . ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികൾ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ എതിർക്കുന്നു. ബംഗ്ലാദേശ് സർക്കാരിന് സനാതന ധർമ്മത്തെയും അതിന്റെ അനുയായികളെയും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ബംഗ്ലാദേശിൽ ഒരു ഹിന്ദു രാഷ്‌ട്രം നൽകണം.“ – ദേവകിനന്ദൻ താക്കൂർ പറഞ്ഞു.

അതേസമയം ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്‌കോൺ ഭക്തർ ഗുജറാത്തിലെ ബദാജിലെ ഹരേകൃഷ്ണ ക്ഷേത്രത്തിൽ ഒത്തുകൂടി.

“ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ഇസ്‌കോൺ ഭക്തർക്കും എതിരെ നടക്കുന്ന സംഭവങ്ങൾക്കെതിരെ, അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞങ്ങൾ എല്ലാവരും ഇന്ന് ഇവിടെ ഹരേ കൃഷ്ണ ക്ഷേത്രമായ ബഡാജിൽ ഒത്തുകൂടി. എല്ലാ സനാതന ഭക്തർക്കും അവരുടെ മതം ആചരിക്കാൻ അവസരം നൽകണമെന്ന് ഞങ്ങൾ ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,” ഹരേ കൃഷ്ണ ക്ഷേത്രത്തിലെ ശ്യാം ചരൺ ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by