പാലക്കാട് : ഉപതെരഞ്ഞെടുപ്പിനിടെ ഉണ്ടായ നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ബാഗില്‍ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗില്‍ പണം എത്തിച്ചെന്നായിരുന്നു വിവാദം.സിപിഎമ്മാണ് പരാതി നല്‍കിയത്. കെപിഎം ഹോട്ടലില്‍ എത്തിച്ച നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങള്‍ ആയിരുന്നു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്.
പാലക്കാട് കെപിഎം ഹോട്ടലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയത് വന്‍ രാഷ്‌ട്രീയ വിവാദമാണ് ഉണ്ടാക്കിയത്. അര്‍ദ്ധരാത്രി നടന്ന പരിശോധനയില്‍ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, ബിന്ദു കൃഷ്ണ എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക