ധാക്ക: വിവരിക്കാന്‍ പറ്റാത്ത രീതിയില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമം ബംഗ്ലാദേശില്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം തുളസിമാല ധരിച്ചു എന്ന കാരണത്താലാണ് ബംഗ്ലാദേശില്‍ ബന്ധുക്കളെ കാണാന്‍ എത്തിയ സ്ത്രീയ്‌ക്ക് നേരെ അധിക്ഷേപമുണ്ടായത്. പ്രതിമദാസ് എന്ന യുവതിയ്‌ക്കാണ് ഈ ദുരനുഭവം. ഉടനെ അവര്‍ യാത്ര മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങി.
Indian national Pratima Das traveled to Bangladesh to visit her relatives.
However, upon noticing her Tulsi mala, some I$lamists questioned her nationality.
When she revealed she was Indian and a
Hindu, they harassed her and even threatened to k!ll her. Fearing for her life,… pic.twitter.com/SKoSLX4Oen— Bloody Media (@bloody_media) December 2, 2024
ഇസ്കോണ്‍ എന്ന കൃഷ്ണ ഭക്തപ്രസ്ഥാനത്തിന്റെയും അതിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കാര്യമാണ് ഏറെ കഷ്ടം. അങ്ങേയറ്റം നരകയാതനകളാണ് ഇവര്‍ അനുഭവിക്കുന്നത്. മുന്‍ ഇസ്കോണ്‍ അംഗമായ ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. ഹിന്ദുക്കള്‍ക്കെതിരെ അരങ്ങേറുന്ന കലാപത്തിനെതിരെ പ്രതിഷേധിച്ചതാണ് കാരണം. മാത്രമല്ല, ബംഗ്ലാദേശ് കൊടിക്കൊപ്പം ഹിന്ദു സംഘടനയുടെ കൊടികൂടി പറത്തിയെന്നതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇതുവരെ ജാമ്യം നല്‍കിയിട്ടില്ല. ഇപ്പോള്‍ ഒരു ജാമ്യാപേക്ഷയില്‍ ഡിസംബര്‍ 3ന് വാദം കേള്‍ക്കും. ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ ശ്യാംദാസ് പ്രഭു എന്ന മറ്റൊരു സന്യാസിയെക്കൂടി അറസ്റ്റ് ചെയ്തിരുന്നു.
বাংলাদেশে এভাবে একের পর এক হিন্দু মন্দির ও প্রতিমা ভেঙ্গে ফেলছে জিহাদিরা। উল্টোদিকে আমরা ভারতীয় হিন্দুরা বসে বসে মজা দেখি আর ঘুমাই!! কারণ ওগুলো তো বাংলাদেশের হচ্ছে!! ভারতে হলে তারপর দেখা যাবে!!
The Jehadis are vandalising Hindu Temple & idol everyday, while we the Indian Hindus… pic.twitter.com/F5g44oBSfi— Achintya Mondal অচিন্ত্য মন্ডল (@Achintya_Hindu) December 2, 2024
അക്രമത്തിന്റെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍. അതില്‍ ഒന്നില്‍ ഒരു കുട്ടി കാളിവിഗ്രഹം തകര്‍ക്കുന്ന വീഡിയോ ആണ്. കെട്ടിടത്തിന്റെ ചുമരില്‍ സ്ഥാപിച്ച കാളിവിഗ്രഹം ചുമരില്‍ ഏറിയാണ് ഒരു കുട്ടി വലിച്ചു താഴത്തിടുന്നത്. കൗമാരപ്രായത്തിലുള്ളവരാണ് അക്രമികള്‍.
ഇന്നലെ ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രം അടിച്ചു തകർക്കുന്ന സമാധാനപ്രിയരുടെ കലാപരിപാടികൾ 😡😡😡😡😡 pic.twitter.com/ZQMnLHhI8p
— Ramith :: My :: india.🇮🇳🇮🇳 (@Ramith18) December 1, 2024
ഒരു ഹിന്ദുക്ഷേത്രം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യമാണ് അസഹനീയം. ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികളാണ് ഇരുമ്പുവടി ഉപയോഗിച്ച് ക്ഷേത്രം തകര്‍ക്കുന്നത്. അവര്‍ ഇരുമ്പുവടി ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ചമരുകള്‍ കുത്തിതകര്‍ക്കുകയാണ്. തൂണുകള്‍ അടിച്ചുതകര്‍ക്കുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: