മുംബൈ: ശരത് പവാര്‍ പക്ഷത്തുള്ള ഒരു എംപി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസുമായി രഹസ്യചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ബിജെപിയ്‌ക്ക് ഈ എംപി പിന്തുണ നല്‍കുമെന്നും അറിയുന്നു. ഭീവണ്ഡിയില്‍ നിന്നുള്ള എംപിയായ സുരേഷ് മാത്രെ ആണ് ദേവേന്ദ്ര ഫഡ് നാവിസിന്റെ വീട്ടില്‍ എത്തിയത്. കൂടിക്കാഴ്ച എന്തിനായിരുന്നു എന്നത് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
ട്വിസ്റ്റുകള്‍ അവസാനിക്കാതെ മഹാരാഷ്‌ട്ര രാഷ്‌ട്രീയം തുടരുകയാണ്. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ശരത് പവാര്‍ എന്‍സിപി പക്ഷം ഏറെ തിരിച്ചടി നേരിട്ടിരുന്നു. ശരത് പവാറിന്റെ എന്‍സിപി ആകെ 10 സീറ്റുകളിലാണ് വിജയിച്ചത്.
ഒരു എംഎല്‍എ ദേവേന്ദ്ര ഫഡ് നാവിസിനെ രഹസ്യമായി കണ്ടു എന്നത് ശരത് പവാറിന്റെ എംഎല്‍എമാരുടെ മേലുള്ള പിടി ദുര്‍ബലമാകുന്നതിന്റെ കൂടി സൂചനയായി കണക്കാക്കുന്നു.
2024ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കാമെന്ന് കരുതിയ ശരത് പവാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടിയത്. ഇതോടെ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണനാളുകളില്‍ പ്രസംഗിച്ച വാക്കുകള്‍ ശരത് പവാര്‍ ഇപ്പോള്‍ വിഴുങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക