ന്യൂദൽഹി : പാർലമെൻ്റിന്റെ ശീതകാല സമ്മേളനങ്ങളിൽ അനാവശ്യമായി ബഹളമുണ്ടാക്കുന്ന പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് ബിജെപി എംപി അരുൺ ഗോവിൽ. പ്രതിപക്ഷം എന്ത് മാതൃകയാണ് കാണിക്കുന്നതെന്ന് മീററ്റ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയായ ഗോവിൽ ചോദിച്ചു.
പാർലമെൻ്റിലെ ചർച്ചകൾ ബഹളം ഉണ്ടാക്കുക എന്നല്ല അർത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നികുതിദായകരുടെ കോടിക്കണക്കിന് രൂപയാണ് പാർലമെൻ്റ് നടത്തിപ്പിനായി ചെലവഴിക്കുന്നത്. അതെല്ലാം പാഴായിപ്പോകുന്നു. പ്രതിപക്ഷം പാർലമെൻ്റ് പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. അവർ എന്താണ് കാണിക്കാൻ ആഗ്രഹിക്കുന്നത്, എന്ത് മാതൃകയാണ് പ്രതിപക്ഷം കാണിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പാർലമെൻ്റിലെ ചർച്ചകൾ ബഹളം ഉണ്ടാക്കുക എന്നല്ല അർത്ഥമാക്കുന്നതെന്ന് പ്രതിഷേധം മനസിലാക്കണം. പ്രതിഷേധത്തിന് പരിഷ്‌കൃതമായ രീതി വേണം. ഇത്തരത്തിലുള്ള രീതികൾ അപലപനീയമാണെന്നും എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: