മുംബൈ : മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയെ മഹായുതി ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ താൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശിവസേനയുടെ കല്യാണിൽ നിന്നുള്ള എംപി ശ്രീകാന്ത് ഷിൻഡെ. സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനത്തിനും താൻ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
“തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, സർക്കാർ രൂപീകരണം അൽപ്പം വൈകും, അതുകൊണ്ടാണ് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്, ഒന്ന് പുതിയ സർക്കാരിൽ ഞാൻ ഉപമുഖ്യമന്ത്രിയാകാൻ പോകുന്നു എന്നതാണ്. ഇത് തികച്ചും അടിസ്ഥാനരഹിതവും തെറ്റുമാണ്, ഇതിൽ ഒരു വസ്തുതയുമില്ലെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രമന്ത്രിസഭയിൽ മന്ത്രിയാകാൻ എനിക്ക് നേരത്തെ തന്നെ അവസരം ലഭിച്ചിരുന്നു, എന്നാൽ എന്റെ പാർട്ടി സംഘടനയ്‌ക്കായി പ്രവർത്തിക്കാൻ ഞാൻ തിരഞ്ഞെടുത്തു, അത് ഇപ്പോഴും അങ്ങനെയാണ്, എനിക്ക് അധികാരത്തിൽ ഒരു സ്ഥാനമോഹമില്ല, ”- ശ്രീകാന്ത് ഷിൻഡെ എക്‌സിൽ കുറിച്ചു. .
കൂടാതെ സംസ്ഥാനത്ത് ഒരു മന്ത്രി സ്ഥാനത്തിനും വേണ്ടിയുള്ള മത്സരത്തിൽ താൻ ഇല്ലെന്നും തന്റെ ലോക്‌സഭാ മണ്ഡലത്തിനും ശിവസേനയ്‌ക്കും വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക