India

ലാൻഡ് ജിഹാദിനെ അടിച്ചമർത്താൻ ഉത്തരാഖണ്ഡിലും ബുൾഡോസറുകൾ വേണം : ലൗ ജിഹാദിനും കടിഞ്ഞാൻ ഇടണമെന്നും ആവശ്യമുന്നയിച്ച് ദേവഭൂമി വിചാര് മഞ്ച് യോഗം

Published by

കാശി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാതയാണ് സംസ്ഥാനത്ത് ലാൻഡ് ജിഹാദിൽ ഏർപ്പെടുന്നവരോട് നടപ്പിലാക്കേണ്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് അഭ്യർത്ഥിച്ച് തെലങ്കാന ബിജെപി എംഎൽഎ ടി രാജ സിംഗ്. ഉത്തരകാശിയിലെ രാംലീല മൈതാനിയിൽ ഹിന്ദു സംഘടനയായ ദേവഭൂമി വിചാര് മഞ്ച് സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച മുസ്ലീം പള്ളിക്കെതിരെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആദിത്യനാഥുമായി ‘ചായ് പേ ചർച്ച’ നടത്താനോ ചായകുടിക്കാനോ ധാമിയെ പ്രേരിപ്പിക്കാനാണ് താൻ ഹൈദരാബാദിൽ നിന്ന് വന്നതെന്ന് ഗോഷാമഹലിൽ നിന്നുള്ള രാജ പറഞ്ഞു. ഉത്തർപ്രദേശിലെ ലാൻഡ് ജിഹാദികളെ യോഗി ആദിത്യനാഥ് പാഠം പഠിപ്പിക്കുന്ന രീതിയിൽ ഉത്തരാഖണ്ഡിൽ ധാമി കുറച്ച് ബുൾഡോസറുകൾ വാങ്ങേണ്ടതുണ്ട്. ഇതിന് ധാമിക്ക് സംസ്ഥാനത്തെ ഒരു കോടി ഹിന്ദുക്കളുടെ പിന്തുണയുണ്ടെന്നും അവരുടെ വികാരങ്ങളെ മാനിക്കണമെന്നും രാജ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹിന്ദുക്കൾക്ക് ലാൻഡ് ജിഹാദ് രഹിത സംസ്ഥാനം വേണം. ഉത്തരാഖണ്ഡ് സ്വർഗ്ഗമാണ്, പക്ഷേ അതിനെ നരകമാക്കാനുള്ള ഗൂഢാലോചന നടത്തുന്നത് ലാൻഡ് ജിഹാദികളാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ജാഗ്രത പാലിക്കുകയും അവരെയെല്ലാം ഒരു പാഠം പഠിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇത് ഉത്തരകാശിയുടെ മാത്രമല്ല മുഴുവൻ സംസ്ഥാനത്തിന്റെയും പ്രശ്നമാണ്. ലാൻഡ് ജിഹാദും ലൗ ജിഹാദും ഒഴിവാക്കാൻ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ 25 ലക്ഷത്തോളം വരുന്ന റോഹിങ്ക്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നവർക്ക് ഒരു കോടി ഹിന്ദുക്കളുടെ അനുഗ്രഹം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം സംസ്ഥാനത്ത് മുസ്ലീം പള്ളികൾ അനധികൃതമായി നിർമ്മിക്കുന്നുണ്ടെന്നും ഈ പോരാട്ടം നിയമപരമായി നേരിടുമെന്നും മഹാപഞ്ചായത്തിൽ പങ്കെടുത്ത ഗംഗോത്രിയിലെ ബിജെപി എംഎൽഎ സുരേഷ് ചൗഹാൻ പറഞ്ഞു. ലാൻഡ് ജിഹാദും ലൗ ജിഹാദും തടയാൻ ധാമി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് ഭാവിയിലും തുടരുമെന്നും സുരേഷ് ചൗഹാൻ പറഞ്ഞു.

കൂടാതെ ഉത്തരകാശിയെ ഉടൻ വിശുദ്ധ നഗരമായി പ്രഖ്യാപിക്കുമെന്നും മാംസം, മത്സ്യം, മദ്യം എന്നിവ വിൽക്കുന്ന കടകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ലൗ ജിഹാദ്’, ലാൻഡ് ജിഹാദ് അനധികൃത കൈയേറ്റം, പുറം സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ തുടങ്ങിയ കേസുകളിൽ അന്വേഷണം വേണമെന്ന ആവശ്യം മഹാപഞ്ചായത്തിൽ ഉയർന്നു.

നേരത്തെ ഒക്ടോബറിൽ സംയുക്ത് ഹിന്ദു സംഘടന ഉത്തരകാശിയിലെ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by