കണ്ണൂര്‍: സി പി എം നേതാവ് ജി സുധാകരന്റെ പാതി മനസ് ബിജെപിക്കൊപ്പമാണെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ . ജി സുധാകരനെ അദ്ദേഹത്തിന്റെ വീട്ടില്‍ കാണാന്‍ പോയ ആളാണ് താന്‍. ജി സുധാകരനെ ഷാളണിച്ച് താന്‍ സ്വീകരിച്ചു.
ജി സുധാകരന്‍ വീടിന് മുന്നിലെ ഗേറ്റില്‍ വന്നാണ് സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയത്. മനസുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ച ആളാണ് ജി സുധാകരനെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു
ബിജെപി അവധാനത കാട്ടില്ലായിരുന്നെങ്കില്‍ ഇ പി ജയരാജന്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപി ഗവര്‍ണറാകുമായിരുന്നു. പരിപ്പുവടയും കട്ടന്‍ ചായയുമായി ഇ പി ജയരാജന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: