തൃശൂര്‍ : കേരള കലാമണ്ഡലത്തിലെ അധ്യാപകര്‍ ഉള്‍പ്പെടെ 120ല്‍ പരം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടുളള ഉത്തരവ് റദ്ദാക്കി സാംസ്കാരിക മന്ത്രിയാണ് രജിസ്റ്റാറുടെ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് താത്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനമെടുത്തതെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.അധ്യാപകരുടേത് ഉള്‍പ്പടെ സ്ഥിരം തസ്തികകളില്‍ നിയമനം ഇല്ലാതിരുന്നതോടെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയത്.
പിരിച്ചുവിട്ടവരില്‍ 68 അധ്യാപകര്‍ ഉള്‍പ്പെടുന്നത് കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമായിരുന്നു.കൂട്ടപ്പിരിച്ചുവിടലില്‍ പ്രതിഷേധം ശക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: