ന്യൂഡല്ഹി :ടെലി മാര്ക്കറ്റിംഗ് മെസ്സേജുകള് ഉള്പ്പെടെയുള്ള എസ്എംഎസുകള് എവിടെനിന്ന് എന്ന് അറിയാന് കഴിയുംവിധം ആയിരിക്കണമെന്ന നിബന്ധന ടെലികോം അതോറിറ്റി ഡിസംബര് 11 വരെ നീട്ടി. ഡിസംബര് ഒന്നു മുതല് നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.അനാവശ്യ കോളുകളും എസ്എംഎസുകളും തടയാനാണ് ട്രായ് ഇത്തരമൊരു നിര്ദേശം കൊണ്ടുവരുന്നത്. നവംബര് ഒന്നിന് നടപ്പാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സമയപരിധി നീട്ടണമെന്ന് ടെലികോം കമ്പനികള് ആവശ്യപ്പെട്ടതോടെ രണ്ടു വട്ടം നീട്ടി നല്കി. ഇക്കാര്യത്തില് സങ്കീര്ണ്ണമായ സാങ്കേതിക പ്രശ്നങ്ങള് ഉണ്ടെന്നും സാവകാശം വേണമെന്നുമാണ് കമ്പനികള് പറയുന്നത് . എന്നാല്
ഇനിയും നീട്ടാന് ആകില്ലെന്ന് ടെലികോം അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: