കൊല്ലം: നഗരത്തില്‍ ചിന്നക്കടയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ ഹൈക്കോടതി ജഡ്ജി ഇടപെട്ട് നീക്കം ചെയ്തു.കഴിഞ്ഞ ദിവസം കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കോര്പ്പറേഷന് സെക്രട്ടറിയെ വിളിച്ചു വരുത്തിയാണ് ജഡ്ജിയുടെ നടപടി.
റോഡ് വക്കില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നാണ് കോടതി ഉത്തരവ്. യാത്രക്കാരുടെ കാഴ്ച മറച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞ ചിന്നക്കട റൗണ്ടും പരിസരവുമാണ് ഹൈക്കോടതി ജഡ്ജി ദേവന് രാമന്റെ ശ്രദ്ധയില്‍ പെട്ടത്.കോര്പ്പറേഷന് സെക്രട്ടറിയെ വിളിച്ചു വരുത്തി ബോര്‍ഡുകള്‍ മാറ്റാന്‍ നിര്‍ദേശം നല്കി. പിഴയീടാക്കുമെന്ന ജഡ്ജിയുടെ താക്കീതിന് പിന്നാലെ ഫ്ലക്സ് ബോര്‍ഡുകള്‍ ഒരു മണിക്കൂറിനുള്ളില്‍ നീക്കി.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പെടെ നൂറുകണക്കിന് ഫ്ലക്സ് ബോര്‍ഡുകളാണ് ചിന്നക്കടയില്‍ ഉണ്ടായിരുന്നത്. നഗരത്തില്‍ മറ്റിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും അടിയന്തരമായി മാറ്റുമെന്ന് കോര്പ്പറേഷന് അറിയിച്ചു.അതിനിടെ, ഫ്ലക്സ് ബോര്‍ഡുകള്‍ മുഴുവന്‍ മാറ്റിയ ചിന്നക്കടയില്‍ പിന്നാലെ തന്നെ മറ്റൊരു ബോര്‍ഡും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: