കോട്ടയം: 23 വര്‍ഷമായി ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒരേയൊരു സ്കൂള്‍ വിജയ കിരീടം നിലനിര്‍ത്തുക. ഈയൊരു ആസാധാരണ നേട്ടത്തിന്റെ മികവിലാണ് കോട്ടയം ജില്ലയിലെ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. ഇക്കുറി 71 ഇനങ്ങളിലായി 151 വിദ്യാര്‍ത്ഥികള്‍ കലാ മത്സരങ്ങളില്‍ പങ്കെടുത്തു. 57 എ ഗ്രേഡുകള്‍ തൂത്തുവാരി. ആകെ 296 പോയിന്റ് നേടി. ഇതിനുപുറമെ സംസ്കൃതോത്സവം ഹൈസ്കൂളില്‍ വിഭാഗത്തിലും നാലാംതവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.
നിലവില്‍ കെ കെ ഗോപകുമാര്‍ ആണ് പ്രിന്‍സിപ്പല്‍. സ്കൂള്‍ തുറക്കുന്ന അന്നു മുതല്‍ പാഠഭാഗങ്ങള്‍ക്കൊപ്പം തന്നെ കലാപഠനവും ആരംഭിക്കുമെന്നതാണ് തങ്ങളുടെ വിജയമന്ത്രമെന്ന് അദ്ദേഹം പറയുന്നു. ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് രണ്ടാം സ്ഥാനവും കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് മൂന്നാം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: