വിശാഖപട്ടണം : സംസ്ഥാന വഖഫ് ബോർഡ് പിരിച്ച് വിട്ട് ആന്ധ്രാപ്രദേശ് സർക്കാർ . ശനിയാഴ്ചയാണ് ചന്ദ്രബാബു നായിഡു സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.വഖഫ് ബിൽ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്നതിന് പിന്നാലെയാണ് ഈ തീരുമാനം.
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചതായും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉത്തരവും സർക്കാർ പിൻവലിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ ബോർഡ് രൂപീകരിച്ചിരുന്നു.വഖഫ് ബോർഡ് അംഗങ്ങളുടെ നാമനിർദേശം ചോദ്യം ചെയ്ത് ഹർജിയെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 21ന് വഖഫ് ബോർഡ് ചെയർമാൻ നിയമന നടപടികൾ താൽക്കാലികമായി നിർത്തിവച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചതായി മന്ത്രി എൻ.എം.ഡി.ഫാറൂഖ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: