ഗുരുവായൂർ അമ്പലനടയിൽ’, ‘വാഴ’ സിനിമകളിലെ ഗാനങ്ങളേയും ഗാനരചയിതാക്കളേയും അതിരൂക്ഷമായി വിമർശിച്ച് സിനിമാഗാന നിരൂപകൻ ടിപി ശാസ്തമംഗലം. ഓരോ ഗാനത്തിലേയും വരികളെടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിമർശനം. ‘വാഴ’യിലെ ‘ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ’…എന്ന ഗാനത്തിനെ കുറിച്ചായിരുന്നു ആദ്യം വിമർശനം ഉന്നയിച്ചത്.
എന്തൊരു വികലമായ വരികളാണ് അവയിലുള്ളതെന്ന് പറഞ്ഞ ടിപി ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്നയാൾ നൂറുവട്ടം തൊഴണം എന്നാണ് അദ്ദേഹം പറഞ്ഞത്.
ഗുരുവായൂരമ്പല നടയിലെ ‘കൃഷ്ണ കൃഷ്ണ എന്ന ഗാനത്തേയും അദ്ദേഹം അതിരൂക്ഷമായി തന്നെ വിമർശിച്ചു. ‘പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്‌ക്ക് നീ ഇറങ്ങി വന്നാൽ’ എന്ന വരി പരാമർശിച്ച് ഇത്തരം വരികളെഴുതാൻ ഗുരുവായൂരപ്പനെന്താ റൗഡിയാണോ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്പെട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: