Cricket

ബോര്‍ഡര്‍-ഗവാസകര്‍ ട്രോഫി: രണ്ടാം ടെസ്റ്റില്‍ ഹെയ്സല്‍വുഡ് കളിക്കില്ല

Published by

അഡ്ലെയ്ഡ്: ബോര്‍ഡര്‍-ഗവാസകര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹെയ്സല്‍വുഡ് കളിക്കില്ല. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഓസ്ട്രേലിയയ്‌ക്കുവേണ്ടി മികച്ച പ്രകടനമാണ് ഈ പേസ് ബൗളര്‍ കാഴ്‌ച്ചവച്ചത്. താരത്തിന്റെ ബൗളിങ്ങ് മികവാണ് ഭാരതത്തിന് അല്‍പ്പമെങ്കിലും വെല്ലുവിളിയായത്.

ഓസ്‌ട്രേലിയയുടെ ഏറ്റവും ഫോമില്‍ ഉള്ള ബൗളര്‍ ജോഷ് ഹേസില്‍വുഡിന് പരിക്ക് കാരണം രണ്ടാം ടെസ്റ്റിനുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

ഡിസംബര്‍ ആറിനാണ് അഡ്ലെയ്ഡില്‍ പിങ്ക്-ബോള്‍ ടെസ്റ്റ് ആരംഭിക്കുന്നത്. ഹെയ്സല്‍വൂഡിന് പകരം സ്‌കോട്ട് ബോളണ്ട് ഇലവനില്‍ ഇടംനേടാന്‍ സാധ്യതയുണ്ട്. അണ്‍ക്യാപ്പ്ഡ് പേസര്‍മാരായ സീന്‍ ആബട്ടിനെയും ബ്രണ്ടന്‍ ഡോഗറ്റിനെയും ഓസ്ട്രേലിയ ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക