ന്യൂഡൽഹി : ഹിമാലയത്തിലെ യുദ്ധഭൂമികൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി സൈന്യം. കാർഗിൽ , സിയാച്ചിൻ, ഗ്ലേസിയർ, ഗാൽ വാൻ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളെ അനുവദിക്കാനാണ് തീരുമാനം.
കാർഗിൽ, സിയാച്ചിൻ ഗ്ലേസിയർ, ഗാൽവാൻ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളെ അനുവദിക്കാൻ തീരുമാനിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. പൂനെ സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തി പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾക്കായി സാഹസിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കും . ഇതിനായി ടൂർ ഓപ്പറേറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകും . ഇന്ത്യയുടെ യുദ്ധഭൂമികൾ കാണാൻ അവസരം ഒരുക്കും . ജമ്മു കശ്മീരിൽ വിനോദത്തിന് അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു കാലങ്ങളായി അതിർത്തി പ്രദേശങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട്. ഈ ക്രമത്തിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി 48 മേഖലകൾ കണ്ടെത്തി.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാകാൻ സാദ്ധ്യതയുണ്ടെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: