മുംബൈ: ടാറ്റാ ടിയാഗോ ഇവി ഇപ്പോള്‍ രണ്ടരലക്ഷം വിലക്കുറവില്‍ നല്‍കുന്നതായി കാര്‍ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ടാറ്റാ ടിയോഗോ ഇവിയുടെ വില മാരുതിയുടെ വാഗൺ ആറിനെക്കാൾ കുറയുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ വിവിധ ഡീലര്‍മാരാണ് നവമ്പര്‍ മാസത്തില്‍ വിലക്കിഴിവ് നല്‍കുന്നത്. ഏകദേശം രണ്ടര ലക്ഷം രൂപ വരെ കുറവിനാണ് നല്‍കുന്നതെന്ന് പറയുന്നു. അതായത് ഈ വിലക്കുറവ് കണക്കിലെടുത്താല്‍ ടിയാഗോ ഇവി ഇപ്പോൾ ഏകദേശം എട്ടു ലക്ഷം രൂപ ഓൺ-റോഡ് വിലയില്‍ നല്‍കും. മാരുതി സുസുകി വാഗണ്‍ ആര്‍ ടോപ് എന്‍ഡ് കാറിന്റെ വില 8.92 ലക്ഷം രൂപ വരും.
ഇലക്ട്രിക് കാറുകളിൽ, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഒന്നാണ് ടാറ്റ ടിയാഗോ.ഇവി. എന്നാല്‍ ഇതിന് പുറമേയാണ് കാറിന് ഈ നവമ്പറില്‍ വന്‍ കിഴിവ് പ്രഖ്യാപിച്ചത്. വാഗൺആർ പെട്രോളിനെയോ ടിയാഗോ പെട്രോളിനെയോ അപേക്ഷിച്ച് ടിയാഗോ ഇവി കൂടുതൽ ബജറ്റ് സൗഹൃദ കാറാണ്. പ്രകടനവും മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: