കൊല്‍ക്കൊത്ത: ബംഗ്ലാദേശികള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് കൊല്‍ക്കൊത്തയിലെ ജെ.എന്‍. റോയ് ഹോസ്പിറ്റല്‍. ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരെ ക്രൂരമായ ആക്രമണങ്ങളും ഹിന്ദു നേതാക്കളെ തടങ്കലില്‍ വെയ്ക്കുന്നതും ബംഗ്ലാദേശില്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണിത്. ഇസ്കോണ്‍ മുന്‍ അംഗമായ ചിന്മോയ് ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ്. കോടതി ഇതുവരെയും ജാമ്യവും നല്‍കിയിട്ടില്ല.
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ നടക്കുന്ന പ്രകടനത്തില്‍ ബംഗ്ലാദേശ് കൊടിക്ക് മുകളില്‍ ഹിന്ദു കൊടി വീശി എന്ന കുറ്റമാണ് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വാസ്തവത്തില്‍ ഒരു വടിയില്‍ തന്നെ ബംഗ്ലാദേശ് കൊടിയും ഹിന്ദുസംഘടനയുടെ കൊടിയും കൂട്ടിക്കെട്ടി വീശുകയായിരുന്നു ചെയ്തതെന്ന് ചിന്മോയ് ദാസ് പറയുന്നു. 17 ഇസ്കോണ്‍ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ രമവിപ്പിച്ചു.
ശനിയാഴ്ച രണ്ടാമത്തെ ഒരു ഇസ്കോണ്‍ ക്ഷേത്രത്തിലും മറ്റ് മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിലും ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൊല്‍ക്കൊത്തയിലെ പ്രമുഖ ആശുപത്രിയായ ജെഎന്‍ റോയ് ആശുപത്രി ബംഗ്ലാദേശികള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി ഡയറക്ടര്‍ ശുഭ്രാംശു ഭക്തയാണ് ഈ ധീരമായ തീരുമാനം അറിയിച്ചത്. “എല്ലാറ്റിനേക്കാള് വലുത് രാജ്യമാണ്. മെഡിക്കല്‍ സേവനം പരിശുദ്ധമായ തൊഴില്‍ ആണ്. പക്ഷെ രാജ്യത്തിന്റെ അന്തസ്സാണ് പ്രധാനം.”- ശുഭ്രാംശു ഭക്ത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: