തിരുവനന്തപുരം : അനര്‍ഹരായ നിരവധി പേര് ക്ഷേമപെന്ഷന് വാങ്ങുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് ചേര്‍ത്ത പ്രത്യേക യോഗത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനം.ക്ഷേമപെന്ഷന് തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
പെന്ഷന് വിതരണത്തില്‍ അനര്‍ഹര്‍ കയറിക്കൂടിയതിന് സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.അനര്‍ഹമായി പെന്ഷന് കൈപ്പറ്റുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.
തട്ടിപ്പ നടത്തിയവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
മസ്റ്ററിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കും. മരിച്ചവരെ അതത് സമയത്ത് കണ്‍കറിംഗ് മസ്റ്ററിംഗ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിംഗ് നിര്‍ബന്ധമാക്കും. ഫെയ്സ് ഓതന്റിക്കേഷന് സംവിധാനം ഏര്‍പ്പെടുത്തും.വരുമാന സര്‍ട്ടിഫിക്കറ്റ്,ആധാര്‍ സീഡിംഗ് എന്നിവയും നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം മസ്റ്ററിംഗ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മരിച്ചവര്‍ക്കും ക്ഷേമ പെന്ഷന് വിതരണം ചെയ്തു എന്നാണ് വിവരം.ഒരേസമയം വിധവ പെന്‍ഷനും അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്നവരുമുണ്ടെന്നും സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: