ധാക്ക: ബംഗ്ലാദേശില്‍ ഒരു ഇസ്കോണ്‍ ക്ഷേത്രം ഉള്‍പ്പെടെ നാല് ഹിന്ദുക്ഷേത്രങ്ങള്‍ കൂടി ശനിയാഴ്ച തകര്‍ത്തതായി റിപ്പോര്‍ട്ട്. നേരത്തെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റു ചെയ്ത മുന്‍ ഇസ്കോണ്‍ അംഗമായ ചിന്മോയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഒരു ഇസ്കോണ്‍ ക്ഷേത്രം ഉള്‍പ്പെടെ നാല് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ ശക്തമായ ആക്രമണമാണ് നടക്കുന്നത്.
ബംഗ്ലാദേശിലെ ഭൈരബിലുള്ള ഇസ്കോണ്‍ ക്ഷേത്രമാണ് തകര്‍ത്തത്. ശന്തനേശ്വരി മാത്രി ക്ഷേത്രം, ശനി ക്ഷേത്രം, ശന്തനേശ്വരി കാലിബാരി ക്ഷേത്രം എന്നിവയാണ് ജമാ അത്തെ ഇസ്ലാമി അക്രമികള്‍ തകര്‍ത്തമറ്റ് മൂന്ന് ക്ഷേത്രങ്ങള്‍. ശരിനായഴ്ച രാവിലെ മുദ്രാവാക്യവുമായി ഇരച്ചെത്തിയ ഇസ്ലാമിസ്റ്റുകള്‍ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി ഇവിടുത്തെ വിഗ്രഹങ്ങളും മറ്റ് കൊത്തുപണികളും അലങ്കാരങ്ങളും തകര്‍ക്കുകയായിരുന്നു. ഹിന്ദുവിനും ഹിന്ദുക്ഷേത്രത്തിനും എതിരെ മുദ്രാവാക്യം വിളിച്ച അക്രമികള്‍ കല്ലുകള്‍ വലിച്ചെറിഞ്ഞതില്‍ നിന്നാണ് ക്ഷേത്രത്തിന് കേടുപാടുണ്ടായത്.
ഇസ്കോണ്‍ (ഹരേകൃഷ്ണ) ബംഗ്ലാദേശുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഹിന്ദു നേതാവായ ചിന്മോയ് കൃഷ്ണദാസിനെ രാജ്യദ്രോഹം ചുമത്തി മുഹമ്മദ് യൂനസ് നയിക്കുന്ന ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ശേഷം ഇതുവരെയും ജാമ്യം നല്‍കിയിട്ടില്ല. ഇന്ത്യയും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും ചിന്മോയ് കൃഷ്ണദാസിനെ വിട്ടയയ്‌ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും വിട്ടയച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും ജയിലിലാണ്.
ഹിന്ദുസമുദായം ന്യൂ മാര്‍ക്കറ്റ് ഏരിയയില്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ ബംഗ്ലാദേശ് പതാകയെ നിന്ദിച്ചു എന്ന് ആരോപിച്ച് ചിന്മോയ് കൃഷ്ണദാസ് ഉള്‍പ്പെടെ 19 ഹൈന്ദവ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഇസ്കോണ്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 17 ഹിന്ദു പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളും ബംഗ്ലാദേശ് മരവിപ്പിച്ചിരിക്കുകയാണ്. ഹെഫാസെത് ഇസ്ലാം ബംഗ്ലാദേശ് എന്ന സംഘടന ഇസ്കോണ്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നും ഇസ്കോണിനെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്കോണ്‍ ക്ഷേത്രവുമായി ബന്ധമുള്ള 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ മരവിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: