Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സയിദ് മുഷ്താഖ് അലി ട്രോഫി: കേരളം മുംബൈയെ അട്ടിമറിച്ചു; വിജയം 43 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 05:25 am IST
in Cricket

ഹൈദരാബാദ്: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 പോരാട്ടത്തില്‍ കരുത്തരായ മുംബൈയെ കേരളം അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ ടോട്ടല്‍ കണ്ടെത്തിയ കേരളം 43 റണ്‍സ് വിജയം സ്വന്തമാക്കി.

നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്ത കേരളത്തിനെതിരെ മുംബൈയ്‌ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കേരളത്തിനായി 49 പന്തുകളില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാര്‍ കളിയിലെ താരമായി.

കേരളം മുന്നില്‍ വച്ച 235 റണ്‍സെന്ന വമ്പന്‍ സ്‌കോറിലേക്ക് ബാറ്റെടുത്ത മുംബൈ മികച്ച രീതിയിലാണ് തുടങ്ങിയത്. പക്ഷെ കൃത്യം ഇടവേളകളില്‍ വിക്കറ്റ് നേടി വമ്പന്മാരെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ കേരളം വിജയിച്ചു. കേരളത്തിനായി എം.ഡി. നിധീഷ് നാല് വിക്കറ്റ് നേടി മുന്നില്‍ നിന്നു. രണ്ട് വീതം വിക്കറ്റുകള്‍ നേടിക്കൊണ്ട് വിനോദ് കുമാറും അബ്ദുള്‍ ബാസിതും നിധീഷിന്റെ പ്രകടനത്തിന് അര്‍ഹിച്ച പിന്തുണ നല്‍കി. നെടുംകുഴി ബേസില്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. മുംബൈയ്‌ക്കുവേണ്ടി അജിങ്ക്യ രഹാനെ(35 പന്തില്‍ 68) മാത്രമാണ് കാര്യമായ പ്രകടനം കാഴ്‌ച്ചവച്ചത്. നായകന്‍ ശ്രേയസ് അയ്യര്‍(18 പന്തില്‍ 32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

നേരത്തെ ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിങ്ങിന് വിട്ടു. തുടക്കത്തിലേ ആക്രമിച്ചു കളിക്കാന്‍ മുതിര്‍ന്ന നായകന് സഞ്ജു സാംസണ്‍(നാല്) വളരെ നേരത്തെ പുറത്തായി. റോഹന്‍ കുന്നുമല്‍ മികച്ച ഷോട്ടുകളുതിര്‍ത്തുകൊണ്ട് പാറപോലെ ഉറച്ചു നിന്നു. മുഹമ്മദ് അസ്ഹറുദ്ദീനും(13) വേഗത്തില്‍ പുറത്തായി. സച്ചിന്‍ ബേബി റിട്ടയേര്‍ഡ് ഹര്‍ട്ടെടുത്തതും(ഏഴ്) ടീമിന് തിരിച്ചടി നേരിട്ടു. കുന്നുമ്മലും സല്‍മാനും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നതായി. ഇരുവരും ചേര്‍ന്ന് 140 റണ്‍സെടുത്തു. റോഹന്‍ കുന്നുമ്മല്‍(87) അഞ്ച് ബൗണ്ടറികളും ഏഴ് സിക്‌സറുമായാണ് പൊരുതിയത്. അഞ്ച് ബൗണ്ടറികളും എട്ട് സിക്‌സറും സഹിതമാണ് സല്‍മാന്‍ നിസാര്‍ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സ് പടുത്തത്.

Tags: keralamumbaisyed mushtaq ali trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

News

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.