Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെള്ളക്കരു കിട്ടുമ്പോള്‍ ചൈനക്കാരനെ വീഴ്‌ത്തുക, കറുത്ത കരു കിട്ടുമ്പോള്‍ സമനിലയ്‌ക്ക് വേണ്ടി കളിക്കുക- ഗുകേഷിന്റെ പുത്തന്‍ തന്ത്രം ഫലിക്കുന്നു

ലോക ചെസ് കിരീടപ്പോരില്‍ ചൈനക്കാരനായ ഡിങ്ങ് ലിറനെതിരെ ഇന്ത്യക്കാരനായ 18 വയസ്സുകാരന്‍ ഡി.ഗുകേഷ് പയറ്റുന്ന തന്ത്രം മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ ഫലിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 11:51 pm IST
in Sports
ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് കിരീടപ്പോരില്‍ ചൈനക്കാരനായ ഡിങ്ങ് ലിറനെതിരെ ഇന്ത്യക്കാരനായ 18 വയസ്സുകാരന്‍ ഡി.ഗുകേഷ് പയറ്റുന്ന തന്ത്രം മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ ഫലിച്ചിരിക്കുകയാണ്.
അതായത് വെള്ളക്കരുക്കള്‍ കിട്ടുമ്പോള്‍ ചൈനക്കാരനെ ആക്രമിച്ച് പരാജയപ്പെടുത്തുക, കറുത്ത കരുക്കള്‍ കിട്ടിയാല്‍ അധികം ആക്രമിക്കാതെ സമാധാനത്തിന്റെ വഴിയിലൂടെ കളിയെ സമനിലയില്‍ എത്തിക്കുക. ഇതാണ് ഇപ്പോള്‍ ഗുകേഷിന്റെ തന്ത്രം.

ഇപ്പോഴിതാ ഗുകേഷ് കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച നാലാമത്തെ ഗെയിം വ്യാഴാഴ്ച സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. ഇതോടെ ഓരോ കളിയില്‍ ഇരുവരും ജയിക്കുകയും മറ്റ് രണ്ട് കളികള്‍ സമനിലയില്‍ പിരിയുകയും ചെയ്തതോടെ 2-2 എന്ന പോയിന്‍റ് നിലയില്‍ നില്‍ക്കുകയാണ് ഗുകേഷും ഡിങ് ലിറനും.

ബുക്കിലില്ലാത്ത കരുനീക്കങ്ങളുമായി ഡിങ്ങ് ലിറന്‍

നിലവിലെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറന്‍ നല്ലതുപോലെ ലോകകപ്പിന് ഒരുങ്ങിയാണ് വന്നതെന്ന് ഇതുവരെ തീര്‍ന്ന നാല് കളികള്‍ വിശകലനം ചെയ്യുമ്പോള്‍ ബോധ്യമാവുന്നു. ഡിങ്ങ് ലിറന്‍ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന തന്ത്രം ഇതാണ്. ബുക്കില്‍ പറയാത്ത കരുനീക്കങ്ങള്‍ നടത്തുക. ഗുകേഷാകട്ടെ താന്‍ മുന്നൊരുക്കം നടത്താത്ത രീതിയില്‍ കളി മുന്നോട്ട് പോയാല്‍ ആകെ അപ്സെറ്റ് ആകുന്ന താരമാണ്. അപ്പോള്‍ അദ്ദേഹം ഓരോ കരുനീക്കത്തിനും കൂടുതല്‍ സമയം എടുക്കും. ഇത് കളി മധ്യഘട്ടത്തിലേക്ക് കടക്കുമ്പോഴേക്കും ഗുകേഷിന് മേല്‍ സമയസമ്മര്‍ദ്ദമുണ്ടാക്കും. അങ്ങിനെ ഗുകേഷിനെ വീഴ്‌ത്തുക തന്ത്രമാണ് ഡിങ്ങ് ലിറന്‍റേത്. ഇത് ആദ്യഗെയിമില്‍ വിജയിച്ചിരുന്നു. പുസ്തകത്തില്‍ പറയാത്ത കരുനീക്കങ്ങളാണ് ഡിങ്ങ് ലിറന്‍ നടത്തിയത്. വൈകാതെ സമയസമ്മര്‍ദ്ദത്തിലായ ഗുകേഷ് തോറ്റു. പക്ഷെ നാലാമത്തെ ഗെയിമില്‍ ഇതിനെ സമചിത്തതയോടെ ഗുകേഷ് നേരിട്ടു. സമനില നേടുകയും ചെയ്തു.

നാലാമത്തെ ഗെയിമില്‍ റെറ്റി ഓപ്പണിംഗ് ആണ് ഡിങ്ങ് ലിറന്‍ സ്വീകരിച്ചത്. അതില്‍ തന്നെ ആരും കാണാത്ത ഒരു വേരിയേഷനും പയറ്റി നോക്കി. പക്ഷെ കരുതലോടെ കളിച്ച ഗുകേഷ് പിഴവ് വരുത്തിയില്ല. ഒടുവില്‍ 42ാം നീക്കത്തില്‍ ഇരുവരും സമനിലയില്‍ പിരിയുകയായിരുന്നു.

ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം പറയാതെയുള്ള ഡിങ്ങ് ലിറന്റെ രീതി അദ്ദേഹം കൂടുതല്‍ ആത്മവിശ്വാസം ആര്‍ജ്ജിച്ചതിന്റെ സൂചനയായി ചിലര്‍ കാണുന്നു. ആദ്യ ദിവസം ലോകകപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ രണ്ട് സെക്കന്‍റ് ഒരുങ്ങി എന്നാണ് ഡിങ്ങ് ലിറന്‍ പറഞ്ഞത്. നാലാമത്തെ ഗെയിമിലെ സമനിലയെപ്പറ്റി ചോദിച്ചപ്പോള്‍ ധാരാളം വെള്ളം കുടിക്കുകയും സീറ്റില്‍ നിന്നും ഏഴുന്നേറ്റ് പോയി സ്നാക്കുകള്‍ കഴിക്കുകയും ചെയ്തത് സമനില നേടാന്‍ സഹായിച്ചു എന്നാണ് ഡിങ്ങ് ലിറന്‍ പറയുന്നത്.

അഞ്ചാം ഗെയിമില്‍ വെള്ളക്കരു- ഗുകേഷിന് ആത്മവിശ്വാസം
അഞ്ചാമത്തെ ഗെയിമില്‍ വെള്ളക്കരു ലഭിക്കുന്നതിനാല്‍ കൂടുതല്‍ ആക്രമിച്ച് കളിക്കാനാണ് ഗുകേഷിന്റെ പദ്ധതി. മൂന്നാം ഗെയിമില്‍ ഈ രീതി ഫലം കണ്ടതിനാലാണ് അഞ്ചാം ഗെയിമിലും അത് ആവര്‍ത്തിക്കാന്‍ ഗുകേഷ് ആലോചിക്കുന്നത്.

Tags: singapore@FIDE_chessGukeshDDingLirenWorldchesschampionship2024DinggukeshGukeshDingWorldChessgame4
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

” യോഗി ഉണ്ടെങ്കിൽ യുപിയും ഉണ്ട് “; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗംഭീര സ്വീകരണം നൽകി സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം 

Kerala

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

ജവഹര്‍ലാല്‍ എന്ന സുഖജീവിതക്കാരനും മൃദുനേതാവും (ഇടത്ത്) അന്തരിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീയുടെ ആത്മകഥയുടെ കവര്‍ (വലത്ത്)
India

മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ തന്റെ ഓര്‍മ്മക്കുറിപ്പില്‍ നെഹ്രുവിനെതിരെ ഉയര്‍ത്തിയ ആറ് വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് കള്ളമുഖം തുറന്നുകാട്ടുന്നു

ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)
Chess

കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)
Chess

ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്‍ജുന്‍ നാലാമന്‍, പ്രജ്ഞാനന്ദ അഞ്ചാമന്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.