കൊച്ചി : പണം പോയതല്ലാതെ കോൺഗ്രസ് തനിക്ക് ഒരു നല്ല കാര്യവും ചെയ്ത് തന്നിട്ടില്ലെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ.വിദേശത്തു നിന്ന് വന്നു കഴിഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടും, ചാനൽ ചർച്ചകളിൽ പങ്കെടുത്തും സൂത്രത്തിൽ വളർന്ന സന്ദീപ് വാര്യർക്ക് അറിയപ്പെടുന്ന വിലാസം ഉണ്ടാക്കിക്കൊടുത്തത് ബിജെപിയാണെന്നും പദ്മജ വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
പത്മജ ത്യാഗ സമ്പന്നമായ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന കോൺഗ്രസുകാരാണ് ബിജെപിയിൽ പണിയെടുക്കാതെ വളർന്ന
സന്ദീപ് വാര്യരെ പുകഴ്‌ത്തി നടക്കുന്നത്…
സന്ദീപ് ബിജെപിയുടെ അടിസ്ഥാനതലത്തിൽ ഒരു പ്രവർത്തനവും നടത്തിയിട്ടുള്ള ആളല്ല..RSS ൽ പ്രവർത്തിച്ചിട്ടില്ല..
വിദേശത്തു നിന്ന് വന്നു കഴിഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടും, ചാനൽ ചർച്ചകളിൽ പങ്കെടുത്തും
സൂത്രത്തിൽ വളർന്ന ആളാണ്…2016 ൽ മാത്രമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്..
സന്ദീപ് വാര്യരെ
കേരളത്തിൽ അറിയപ്പെടുന്ന തരത്തിൽ വിലാസം ഉണ്ടാക്കിക്കൊടുത്തത് ബിജെപിയാണ്.. സന്ദീപ് വാര്യരുടെ എല്ലാ പ്രയാസ ഘട്ടങ്ങളിലും ബിജെപി ഒപ്പം നിന്നിട്ടുണ്ട് എന്നുള്ളതിന് തെളിവാണ്
താഴെയുള്ള സംസ്ഥാന പ്രസിഡന്റ്
K സുരേന്ദ്രന്റെ പോസ്റ്റ്…
അങ്ങനെ ബിജെപി അനർഹമായി വളർത്തിയ സന്ദീപ് വാര്യർ ബിജെപിയെ വഞ്ചിച്ച് കോൺഗ്രസിൽ ചേർന്നപ്പോൾ കോൺഗ്രസുകാർക്ക് അത് മഹത്തായ കാര്യം.. പത്മജ കോൺഗ്രസ് വിട്ടുപോയപ്പോൾ നികൃഷ്ടമായി എന്നെ ഇതേ കോൺഗ്രസുകാർ അധിക്ഷേപിക്കുന്നു..
കോൺഗ്രസ് പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയ
എം ലിജുവിനെയും, സതീശൻ പാച്ചേനിയെയും പോലെയുള്ള നിരവധിപേരെ തഴഞ്ഞ്
പവർ ഗ്രൂപ്പ് ഒരു പെൺകുട്ടിയെ രാജ്യസഭയിലേക്ക്
സീനിയർ നേതാക്കൾ പോലും അറിയാതെ പിൻവാതിലിൽ കൂടി രാജ്യസഭയിലേക്ക്
അയച്ച പോലെ കെ കരുണാകരന്റെ മക്കൾക്ക് രാജ്യസഭാ സീറ്റ് ഒന്നും തന്നിട്ടില്ല… കോൺഗ്രസിൽ പ്രവർത്തിച്ച് എന്റെ ഭർത്താവിന്റെ പണം നഷ്ടപ്പെട്ടതല്ലാതെ, കോൺഗ്രസുകാർ എന്നെ സാമ്പത്തികമായി വഞ്ചിച്ചത് അല്ലാതെ( ഞാൻ സഹായം ചെയ്തിട്ടുള്ള പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നില്ല)
കോൺഗ്രസ് പാർട്ടി എനിക്ക് ഒരു മഹത്തായ കാര്യവും ചെയ്തു തന്നിട്ടില്ല…
എന്റെ അച്ഛനെയും ചേട്ടനെയും എന്നെയും ഏറ്റവും കൂടുതൽ സംസ്കാരശൂന്യമായി അധിക്ഷേപിച്ചിട്ടുള്ളതും കോൺഗ്രസുകാർ തന്നെയാണ്… ഒടുവിൽ എന്റെ അമ്മയെ അധിക്ഷേപിക്കുന്ന അവസ്ഥയിൽ പോലും കോൺഗ്രസിന്റെ കുട്ടി നേതാവ് എത്തി…
കെ കരുണാകരന്റെ മകൾ എന്ന നിലയിൽ കോൺഗ്രസിൽ നിന്നും കിട്ടിയതിൽ കൂടുതൽ സ്നേഹം എനിക്ക് ബിജെപിയിൽ നിന്നും ലഭിക്കുന്നുണ്ട്…
MLA യോ, MP യോ ആകുന്നതാണ് വലിയ മഹത്തായ കാര്യമെന്നാണ് കോൺഗ്രസുകാർ ചിന്തിച്ചു വച്ചിരിക്കുന്നത്… കേരളത്തിൽ മൂന്നാം സ്ഥാനത്തുള്ള ബിജെപിയിലേക്ക് ഞാൻ പോയത് ദേശീയത ഇഷ്ടപ്പെട്ടും, നരേന്ദ്രമോദിയുടെ ഭരണ വൈഭവം ഇഷ്ടപ്പെട്ടും, മോദി ഭരണത്തിൽ രാജ്യത്തുണ്ടായ വികസന കുതിപ്പ് കണ്ടുമാണ്… അങ്ങനെയുള്ളവരാണ് ഇന്ന് ബിജെപിയിൽ അടിയുറച്ച് നിലകൊള്ളുന്ന സാധാരണ പ്രവർത്തകർ…
സു. ഡി. എഫ് ( അതായത് യുഡിഎഫ്) അടുത്ത തവണ കേരളം ഭരിക്കും
എന്ന ദിവാ സ്വപ്നം കണ്ടുകൊണ്ട് ആണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നത്..
സു. ഡി. എഫ് ഭാവിയിലും
ഇനി കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ വരില്ല…
പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നപ്പോൾ ” ഓഹോ””
.
തനിക്ക് പെട്ടെന്ന് വിലാസം ഉണ്ടാക്കിത്തന്ന ബിജെപി എന്ന പ്രസ്ഥാനത്തെ വഞ്ചിച്ച്
സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നപ്പോൾ ഇതേ കൂട്ടർക്ക് “ആഹാ “”
ബി ജെ പി എന്റെ അഭിമാനം👍
നരേന്ദ്ര മോദിജി എന്റെ അഭിമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: