കൊച്ചി: ട്രാക്കോ കേബിള്‍ കമ്പനിയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറില്‍ താമസിക്കുന്ന പി ഉണ്ണിയാണ്(54) മരിച്ചത്.
ട്രാക്കോ കേബിള്‍ കമ്പനിയില്‍ 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കള്‍ പറയുന്നു.സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമാണിത്.
മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക