Kerala

വത്തിക്കാനില്‍ ലോകമത പാര്‍ലമെന്റിന് ഇന്ന് തുടക്കം

Published by

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ലോകമത പാര്‍ലമെന്റിന് ഇന്ന് തുടക്കം. മത സമന്വയവും മത സൗഹാര്‍ദ്ദവും മുഖ്യഘടകമായി ഇന്ന് വൈകുന്നേരം വത്തിക്കാന്‍ സമയം ഏഴിന് സ്‌നേഹവിരുന്ന് നടത്തും.

നാളത്തെ സമ്മേളനത്തിലാകും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം. ശിവഗിരി മഠത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഇന്നലെ വത്തിക്കാനിലെത്തി. സമ്മേളന തുടക്കത്തില്‍ ഗുരുദേവന്‍ രചിച്ച ദൈവദശകം പ്രാര്‍ത്ഥന ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്തു ആലപിക്കും.

ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിലാകും സമ്മേളന തുടക്കം. സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ സര്‍വമതസമ്മേളനം എന്ന ഇറ്റാലിയന്‍ പരിഭാഷയും ഗുരുവും ലോകസമാധാനവും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പും പ്രകാശനം ചെയ്യും. സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ഋതഭംരാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി, ധര്‍മ്മചൈതന്യ സ്വാമി, അസംഗാനന്ദഗിരി സ്വാമി, സംഘാടക സെക്രട്ടറി വീരേശ്വരാനന്ദ സ്വാമി, ഹംസതീര്‍ത്ഥ സ്വാമി, സ്വാമിനി ആര്യാനന്ദാദേവി തുടങ്ങിയവര്‍ ശിവഗിരിമഠത്തെ പ്രതിനിധീകരിച്ചു പ്രസംഗിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by