ശ്രീനഗര്‍: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന എവേ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി റിയല്‍ കശ്മീരിനെ നേരിടും. ശ്രീനഗറിലെ ടി ആര്‍ സി ടര്‍ഫില്‍ നടക്കുന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ് സി റിയല്‍ കാശ്മീര്‍ എഫ് സിയെ നേരിടും, ഉച്ചക്ക് രണ്ടിനാണ് മത്സരം. ലൈി ആപ്പിലൂടെ മത്സരം തത്സമയം കാണാനാകും.
ഐ ലീഗില്‍ എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ കളിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ ശ്രീനിധി ഡെക്കാനേ തോല്‍പിച്ച ഗോകുലം രണ്ടാം സ്ഥാനത്താണുള്ളത്, റിയല്‍ കശ്മീര്‍ രാജസ്ഥാന്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചുകൊണ്ട് നിലവില്‍ ഒന്നാം സ്ഥാനത്താണ്.
ഐ ലീഗിലെ ഹോം മത്സരങ്ങളില്‍ ഏറ്റവും മികവ് കാട്ടിയിട്ടുള്ള ടീം ആണ് റിയല്‍ കശ്മീര്‍. ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിടുന്ന ഗോകുലം കേരളക്ക് ജയം അനിവാര്യമാണ്. ഡിഫെന്‍സിലെ കെട്ടുറപ്പാണ് റിയല്‍ കശ്മീരിന്റെ മുഖമുദ്ര, ഗോകുലത്തിനാവട്ടെ മുന്‍ മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നിട്ടുകൂടെ ഗോളുകള്‍ അടിച്ചുകൂട്ടി കളിജയിപ്പിച്ച സ്ട്രൈക്കേഴ്സ് കരുത്തുമുണ്ട്. അറ്റാക്കിങ് ഫുട്‌ബോള്‍ തന്നെയാണ് തന്റെ ശൈലിയെന്ന് ഗോകുലം ഹെഡ് കോച്ച് അന്റോണിയോ റുവേടയും പറഞ്ഞിരുന്നു. മുന്‍ മത്സരത്തില്‍ മൂന്നുഗോളുകളും നേടിയത് മൂന്നു വ്യത്യസ്ത കളിക്കാരായിരുന്നു.
‘റിയല്‍ കാശ്മീരിനെ നേരിടുന്നതില്‍ വെല്ലിവിയാവുന്ന പ്രധാന ഘടകം ഇവിടുത്തെ കാലാവസ്ഥയാണ്, എന്നിരുന്നാലും ടീം ഈ സീസണില്‍ തന്നെ ലേയില്‍ നടന്ന ക്ലൈമറ്റ് കപ്പ് കളിക്കുകയും അതില്‍ ചാമ്പ്യന്‍സ് ആവുകയും ചെയ്തത് സമാന കാലാവസ്ഥയില്‍ കളിച്ചുകൊണ്ടാണ്, അതിനാല്‍ ഈ വെല്ലിവിളി ടീമിന് മറികടക്കാനായേക്കും’ എന്ന്’ഗോകുലം കേരള എഫ്‌സി ഹെഡ് കോച്ച് അന്റോണിയോ റുവേട പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: