കൊച്ചി: കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. സ്വന്തം ഹോം ഗ്രൗണ്ടിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 40-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോവ വിജയഗോള്‍ നേടിയത്. ബോറിസ് സിങ് താങ്ജിയം ആണ് ഗോള്‍ നേടിയത് .
കളിയിൽ താരതമ്യേന മികച്ച നീക്കങ്ങൾ നടത്തുകയും പന്തിന്മേൽ കൂടുതൽ ആധിപത്യം പുലർത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങൾ തുറന്നെടുക്കാൻ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്.
സീസണില്‍ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന നാലാമത്തെ തോല്‍വിയാണ്. ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ടീം വഴങ്ങുന്ന ഏറ്റവുമുയര്‍ന്ന ഹോം തോല്‍വിയുടെ എണ്ണത്തിനൊപ്പമാണ് ഈ റെക്കോര്‍ഡ്.
ഏഴിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ബെംഗളൂരു എഫ്‌സി ആണ് എതിരാളികള്‍. നിലവില്‍ 20 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീം ആണ് ബെംഗളൂരു. മോഹന്‍ ബഗാന്‍ എസ് ജി ആണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. മൂന്ന് മുതല്‍ അഞ്ച് സ്ഥാനങ്ങളില്‍ വരെയുള്ളവര്‍ക്ക് 15 പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: