Kerala

മാളികപ്പുറത്ത് മഞ്ഞള്‍പൊടിവിതറുന്നതും വസ്ത്രങ്ങള്‍ എറിയുന്നതും വിലക്കി ഹൈക്കോടതി, തേങ്ങ ഉരുട്ടലും പാടില്ല

Published by

കൊച്ചി: മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത് മറ്റു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്ന് കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ല.

ഇക്കാര്യത്തില്‍ ഭക്തര്‍ക്കിടയില്‍ അവബോധമുണ്ടാക്കണം. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നതും കോടതി തടഞ്ഞു. ആചാരത്തിന്റെ ഭാഗമല്ല ഇതെന്ന് തന്തിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അയ്യപ്പന്‍മാരെ അറിയിക്കാന്‍ അനൗണ്‍സ്‌മെന്റ് നടത്താനും കോടതി നിര്‍ദേശം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by