Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ ആക്രമണം നടത്തിയ ഗുണ്ടകളെ പിടികൂടി

കഴക്കൂട്ടത്തെ കല്‍പ്പാത്തി ഹോട്ടലിലാണ് ഗുണ്ടാ ആക്രമണം നടന്നത്

Published by

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോട്ടലില്‍ ആക്രമണം നടത്തിയ ഗുണ്ടകളെ പിടികൂടി.കഴക്കൂട്ടം സ്വദേശി വിജീഷും സഹോദരന്‍ വിനീഷുമാണ് പിടിയിലായത്.

ഇവരെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് വെട്ടേറ്റത്.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.കഴക്കൂട്ടത്തെ കല്‍പ്പാത്തി ഹോട്ടലിലാണ് ഗുണ്ടാ ആക്രമണം നടന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by