ഏത് രാജ്യത്തും , എത്ര ആഡംബരത്തിലും കഴിയാൻ ആസ്തിയുള്ള കോടീശ്വരൻ ഇന്ന് ഭിക്ഷാംദേഹിയായി , ലൗകികസുഖങ്ങൾ വെടിഞ്ഞ് കാവിവസ്ത്രം ധരിച്ച് ജീവിക്കുന്നു. മലേഷ്യൻ ശതകോടീശ്വരൻ ആനന്ദ കൃഷ്ണന്റെ ഏക മകൻ അജാൻ സിരിപന്യോ സന്യാസ ജീവിതം സ്വീകരിക്കാൻ ഉപേക്ഷിച്ചത് ഒന്നും രണ്ടുമല്ല 40,000 കോടി രൂപയുടെ സമ്പത്താണ്.കഴിഞ്ഞ 20 വർഷത്തോളമായി ബുദ്ധസന്യാസിയായി വനങ്ങളിലും മറ്റുമാണ് സിരിപന്യോ കഴിഞ്ഞുവരുന്നത്.
എകെ എന്നറിയപ്പെടുന്ന അദ്ദേഹം, ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്‌സിനെ സ്പോൺസർ ചെയ്തിരുന്ന ഫോൺ കമ്പനിയായ എയർസെലിൻെറ ഉടമ കൂടിയാണ്. മലേഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ആനന്ദ കൃഷ്ണൻ ടെലികമ്മ്യൂണിക്കേഷൻ, മീഡിയ, ഓയിൽ, ഗ്യാസ്, റിയൽ എസ്റ്റേറ്റ് എന്നിവയിൽ എല്ലാം വിപുലമായ ബിസിനസ് സംരഭങ്ങൾക്ക് ഉടമയാണ്.
ശ്രീലങ്കയിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറിയ തമിഴ് വംശജനായ ആനന്ദ കൃഷ്ണന് ടെലികോം രംഗത്തു മാത്രമല്ല ബിസിനസുകൾ. ആനന്ദ കൃഷ്ണൻെറ ഒൻപത് കമ്പനികളിലെ ഓഹരികളും ഭീമമായ സമ്പത്തും അദ്ദേഹത്തെ മലേഷ്യയിലെ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളാക്കി മാറ്റിയിരുന്നു.18-ാം വയസ്സിൽ എടുത്ത തീരുമാനമാണത്.ആനന്ദ കൃഷ്ണൻ ബുദ്ധമത അനുയായിയും മനുഷ്യസ്‌നേഹിയുമൊക്കെയാണ്. വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ രംഗത്തും ഒക്കെ സജീവം.
സിരിപന്യോയുടെ അമ്മ മോംവജാരോങ്‌സെ സുപൃന്ദ ചക്രബാൻ തായ് രാജകുടുംബത്തിലെ അംഗമാണ്. യുകെയിൽ തന്റെ രണ്ട് സഹോദരിമാർക്കൊപ്പം വളർന്ന സിരിപന്യോയ്‌ക്ക് എട്ട് ഭാഷകൾ വരെ നന്നായി അറിയാം,.
അച്ഛൻെറ ബിസിനസ് ഏറ്റെടുത്ത് വിപുലീകരിക്കാൻ ഏക മകൻ സിരിപന്യോ നിയോഗിക്കപ്പെട്ടിരുന്നു. ടെലികോം സാമ്രാജ്യത്തെ നയിക്കാൻ ആയിരുന്നു ആദ്യം അച്ഛൻ ആവശ്യപ്പെട്ടത്. എന്നാൽ സിരിപന്യോ ഇതൊക്കെ നിരസിച്ച് സന്യാസത്തിലേക്ക് തിരിയുകയായിരുന്നു. തായ്ലൻഡ്-മ്യാന്മർ അതിർത്തിയിലെ വനപ്രദേശത്ത് മഠാധിപതിയായി കഴിയുകയാണ് അജാൻ സിരിപന്യോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക