Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ച് മാധ്യമപ്രവര്‍ത്തകര്‍; അദാനിയെ എന്തിന് അറസ്റ്റ് ചെയ്യണം? വ്യക്തമായ മറുപടിയില്ലാതെ രാഹുല്‍

അദാനിയ്‌ക്കെതിരെ യുഎസ് അറ്റോര്‍ണി ചുമത്തിയ കുറ്റാരോപണങ്ങളില്‍ വ്യക്തതയോ തെളിവുകളോ ഇല്ലെന്ന് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകര്‍ പറഞ്ഞതോടെ രാഹുല്‍ ഗാന്ധി പ്രതിരോധത്തിലായി. ബുധനാഴ്ച പാര്‍ലമെന്‍റില്‍ നിന്നും ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെ ചോദ്യശരങ്ങളുമായി പാഞ്ഞടുത്ത മാധ്യമപ്രവര്‍ത്തകരോട് വ്യക്തമായി ഉത്തരം പറയാന്‍ രാഹുലിന് ആയില്ല.

Janmabhumi Online by Janmabhumi Online
Nov 27, 2024, 10:54 pm IST
in India
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തരം നല്‍കേണ്ടെന്ന് രാഹുല്‍ ഗാന്ധിയോട് ആംഗ്യം കാണിച്ച ശേഷം രാഹുല്‍ ഗാന്ധിയുടെ കൈപിടിച്ച കൊണ്ടുപോകുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ(ഇടത്ത്)

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തരം നല്‍കേണ്ടെന്ന് രാഹുല്‍ ഗാന്ധിയോട് ആംഗ്യം കാണിച്ച ശേഷം രാഹുല്‍ ഗാന്ധിയുടെ കൈപിടിച്ച കൊണ്ടുപോകുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ(ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അദാനിയ്‌ക്കെതിരെ യുഎസ് അറ്റോര്‍ണി ചുമത്തിയ കുറ്റാരോപണങ്ങളില്‍ വ്യക്തതയോ തെളിവുകളോ ഇല്ലെന്ന് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകര്‍ പറഞ്ഞതോടെ രാഹുല്‍ ഗാന്ധി പ്രതിരോധത്തിലായി. ബുധനാഴ്ച പാര്‍ലമെന്‍റില്‍ നിന്നും ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെ ചോദ്യശരങ്ങളുമായി പാഞ്ഞടുത്ത മാധ്യമപ്രവര്‍ത്തകരോട് വ്യക്തമായി ഉത്തരം പറയാന്‍ രാഹുലിന് ആയില്ല.

ഉടനെ രാഹുലിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തരം നല്‍കേണ്ടെന്ന് രാഹുല്‍ ഗാന്ധിയോട് ആംഗ്യം കാണിച്ച ശേഷം രാഹുല്‍ ഗാന്ധിയുടെ കൈപിടിച്ച ഖാര്‍ഗെ തന്നെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വീഡിയോ:

पहले अडानी ग्रुप पर झूठा फर्जी आरोप लगा दो। फिर जब पता चले की अडानी ग्रुप पर कोई आरोप ही नहीं है तो चुपचाप निकल लो। मीडियूआ के सवाल तक का जवाब नहीं दे पाए राहुल गांधी।

फिर झूठे आरोप लगान ही क्यों? जब बाद में बोलती बंद हो जाए तो#AdaniNotGuilty pic.twitter.com/muqCsmYtOy

— ocean jain (@ocjain4) November 27, 2024

ഊര്‍ജ്ജം വില്‍ക്കാനുള്ള കോടികളുടെ ഓര്‍ഡറുകള്‍ ലഭിക്കാന്‍ ആര്‍ക്കാണ് അദാനി ഗ്രീന്‍ എനര്‍ജി കൈക്കൂലി നല്‍കിയതെന്നോ, ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകളോ നല്‍കാതെയുള്ള യുഎസ് അറ്റോര്‍ണിയുടെ വിധിയില്‍ കഴമ്പില്ലെന്ന് സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനായ മുകുള്‍ രോഹ്തഗിയും രാജ്യസഭാ എംപികൂടിയായ സീനിയര്‍ അഭിഷാകന്‍ മഹേഷ് ജെത് മലാനിയും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന കഴിഞ്ഞ ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന്മേല്‍ വിശദീകരണം തേടി രാഹുലിനെ സമീപിച്ചത്.

എത്രയോ ചെറിയ ചെറിയ കുറ്റങ്ങള്‍ക്ക് ആളുകളെ ഇവിടെ അറസ്റ്റ് ചെയ്യുന്നു. ഇത്രയും വലിയ കുറ്റം ചെയ്തയാളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്താണ് അദാനി ചെയ്ത കുറ്റമെന്നോ, ആര്‍ക്കാണ് കൈക്കൂലി നല്‍കിയതെന്നോ കൈക്കൂലി ആരോപണം തെളിയിക്കുന്ന തക്കതായ തെളിവുകള്‍ എന്തൊക്കെയാണ് എന്നീ കാര്യങ്ങളില്‍ വിശദീകരണം നല്‍കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു.

അദാനി എഫ് സിപിഎ നിയമം ലംഘിച്ചിട്ടില്ല, രാഹുല്‍ കഥയറിയാതെ ആടുന്നു

യുഎസിലെ നീതിന്യായവകുപ്പിലെ അറ്റോര്‍ണി അദാനി ഗ്രീന്‍ എനര്‍ജി 20 വര്‍ഷം കൊണ്ട് 200 കോടി ഡോളര്‍ ലാഭം ഉണ്ടാക്കാനായ തെലുങ്കാന, ഛത്തീസ് ഗഡ്, ഒഡിഷ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ചില ഉദ്യോഗ്ഥര്‍ക്ക് 2.65 കോടി ഡോളര്‍ കൈക്കൂലി നല്‍കി എന്നതായിരുന്നു ആരോപണം. ഇതിന്റെ പേരില്‍ അദാനി, മരുമകന്‍ സാഗര്‍ അദാനി, വിനോദ് അദാനി എന്നിവര്‍ കുറ്റക്കാരാണെന്നും യുഎസ് അറ്റോര്‍ണി വിധിച്ചിരുന്നു. പിന്നീടാണ് വിധി പ്രസ്താവിച്ച ഈ അറ്റോര്‍ണി ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയ ജോര്‍ജ്ജ് സോറോസ് എന്ന യുഎസിലെ ശതകോടീശ്വരനുമായി ബന്ധമുള്ളയാളാണെന്ന് തെളിഞ്ഞത്. രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസിന്റെ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുള്ളയാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് വിധി പറഞ്ഞ യുഎസ് അറ്റോര്‍ണിയുടെ ജീവിത പങ്കാളി. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ദൗത്യം തന്നെ മൂന്നാം ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിച്ച് അവിടെ പാവ സര്‍ക്കാരുകളെ കയറ്റി ലാഭം കൊയ്യലാണ്. യുഎസ് അറ്റോര്‍ണി ജനറല്‍ അദാനിയെ കുറ്റപ്പെടുത്തിയതോടെ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു. കാള പെറുമ്പോഴേക്ക് കയറെടുക്കുന്ന സമീപനം രാഹുല്‍ ഗാന്ധി വെച്ചുപുലര്‍ത്തിയത് രാഹുല്‍ ഗാന്ധി എത്രമാത്രം ഈ വിദേശ സ്ഥാപനങ്ങളുടെ അടിമയാണെന്നതിന് തെളിവാണ്. ജനവരി 20ന് ട്രംപ് അധികാരമേല്‍ക്കും മുന്‍പ് ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ചില പ്രതിനിധികളും ജോര്‍ജ്ജ് സോറോസ് സ്ഥാപനങ്ങളും ചേര്‍ന്ന് അദാനിയെ ക്രൂശിക്കാന്‍ നടത്തിയ ശ്രമമായിരുന്നു ഈ ആരോപണവും കുറ്റം ചാര്‍ത്തലും. ആര്‍ക്ക് കൈക്കൂലി കൊടുത്തെന്നോ കൈക്കൂലി കൊടുത്തതിന്റെ തെളിവുകളോ ഒന്നും ലഭ്യമല്ലെന്നിരിക്കെ ഈ യുഎസ് അറ്റോര്‍ണിയുടെ വിധി മുഖവിലക്കെടുക്കാനാവില്ല. മാത്രമല്ല, യുഎസിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് നിയമം (എഫ് സി പി എ) അദാനി ലംഘിച്ചിട്ടുമില്ല. ഈ നിയമം ലംഘിച്ച് കൈക്കൂലി കൊടുക്കുകയോ അഴിമതി നടത്തുകയോ ചെയ്തെങ്കില്‍ മാത്രമേ അത് കുറ്റമാകൂ. എഫ് സിപിഎ നിയമം ലംഘിച്ചിട്ടില്ലെന്ന് അദാനി ഗ്രീന്‍ എനര്‍ജിയും സാഗര്‍ അദാനിയും ബുധനാഴ്ച വ്യക്തിമാക്കിയിട്ടുണ്ട്.

Tags: KhargeGautamadani#Georgesoros#MallikarjunKharge#USAttorneyAdani#RahulGandhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വില 940 കോടി രൂപ; ബ്രിട്ടന്റെ എഫ് 35ബി സ്റ്റെല്‍ത് യുദ്ധജെറ്റ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട വണ്ടിപോലെ തിരുവനന്തപുരത്ത് കിടക്കുന്നത് ഗൂഢനീക്കമോ?

India

ഹിന്ദു വിശ്വാസങ്ങളെയും, ഭക്തരെയും ചേർത്ത് നിർത്തി ഗൗതം അദാനി : പുരിയിൽ എത്തുന്ന 40 ലക്ഷം ജഗന്നാഥ ഭക്തർക്ക് ആഹാരം ഒരുക്കുന്നു

India

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

India

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.
Sports

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : 52കാരന് ഏഴ് വർഷം കഠിന തടവ്

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies