World

ഇസ്കോണിനെ നിരോധിക്കണമെന്ന് ബം​ഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി ; പിന്തുണച്ച് സർക്കാർ ; ഇസ്ലാമിക സംഘടനകളെ പിന്തുണയ്‌ക്കാൻ ശ്രമം

Published by

ധാക്ക : ഇസ്കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബം​ഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി. ഇസ്കോൺ “മതമൗലികവാദ സംഘടന”യാണെന്നും , നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം .അതേസമയം ഹർജിയെ പിന്തുണച്ച് ഇസ്കോൺ മതമൗലികവാദ സംഘടനയാണെന്നാണ് ബം​ഗ്ലാദേശ് സർക്കാർ കോടതിയെ ബോധിപ്പിച്ചത് .

ഹൈന്ദവ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലാദേശിലുടനീളം വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട് . അതിനു പിന്നാലെയാണ് ഇസ്കോണിനെ നിരോധിക്കണമെന്ന ആവശ്യം . ഹിന്ദുക്കളെയും, ഹിന്ദു സംഘടനകളെയും ലക്ഷ്യമിട്ട് ഇസ്ലാമിക സംഘടനകൾ നിരവധി ആക്രമണങ്ങളും നടത്തുന്നുണ്ട്.ഇന്നലെ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കൂടി തകർക്കപ്പെട്ടിരുന്നു.ഫിറാം​ഗി ബസാറിലുള്ള ലോകോനാഥ് ക്ഷേത്രം, ഹസാരി ലൈനിലുള്ള കാളി മാതാ ക്ഷേത്രം, മാനസ മാതാ ക്ഷേത്രം എന്നിവയാണ് തകർത്തത്.

ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആരാധനാലയങ്ങൾക്കും സ്വത്തിനും വീടിനും ജീവനും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ഹൈന്ദവ നേതാക്കൾ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക