Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്നും വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍.. കരമനയുടെ സ്വന്തം കുഞ്ചപ്പ

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Nov 27, 2024, 11:27 am IST
in Thiruvananthapuram
രാമമന്ത്ര ജപവുമായി പദ്മനാഭ അയ്യര്‍ കരമനയിലെ 
അഗ്രഹാരത്തെരുവില്‍

രാമമന്ത്ര ജപവുമായി പദ്മനാഭ അയ്യര്‍ കരമനയിലെ അഗ്രഹാരത്തെരുവില്‍

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കരമനയിലെ അഗ്രഹാരത്തെരുവുകളില്‍ വെളുപ്പിന് കാണുന്ന ഒരു കാഴ്ചയാണ് ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍ നടക്കുന്നത്. കരമന സ്വദേശിയായ എസ്.പദ്മനാഭ അയ്യരാണ് വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ കരമനയെ രാമമന്ത്ര മുഖരിതമാക്കുന്നത്. രണ്ട് സഹോദരന്മാരാണ് പദ്മനാഭ അയ്യര്‍ക്ക്. അവരുടെ കുട്ടികള്‍ വിളിക്കുന്നത് കേട്ട് നാട്ടുകാരും ചിറ്റപ്പന്‍ എന്നര്‍ത്ഥം വരുന്ന കുഞ്ചപ്പ എന്നാണ് അയ്യരെ വിളിക്കുന്നത്. അവിവാഹിതനായ പദ്മനാഭ അയ്യര്‍ ഒറ്റയ്‌ക്കാണ് താമസം. ഭക്ഷണം സ്വയം പാകം ചെയ്താണ് കഴിക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷമായി കരമനയിലെ അഗ്രഹാരത്തെരുവുകള്‍ ഉറക്കമുണരുന്നത് പദ്മനാഭയ്യരുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ടുകൊണ്ടാണ്. കൊടും മഞ്ഞിനും പെരുമഴയ്‌ക്കും പോലും തടസ്സപ്പെടുത്താന്‍ കഴിയാത്ത സപര്യ. അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധു മരണപ്പെട്ട ദിവസം പോലും ജപം മുടക്കിയിട്ടില്ല. കരമനയെ സംസ്‌കൃത ഗ്രാമമാക്കുന്നതിന് വേണ്ടി വളരെയധികം പ്രയത്‌നിച്ച ആളാണ് അദ്ദേഹം. സംസ്‌കൃത പ്രചരണത്തിനു വേണ്ടിയാണ് ഹരേ രാമ മന്ത്ര ജപം ആരംഭിച്ചത്.

കരമനയിലെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം തന്നെ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ഓരോ ദിവസവും ഓരോ സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും ബോര്‍ഡില്‍ എഴുതുന്നതും പതിവാണ്. സംസ്‌കൃത പഠന കുതുകികളായ ധാരാളം പേര്‍ ദിവസവും അയ്യര്‍ കുറിച്ചിടുന്ന സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയെടുക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനം നിറയും. ആദ്യകാലത്ത് അദ്ദേഹം ഒറ്റയ്‌ക്കായിരുന്നു രാമമന്ത്ര ജപവുമായി അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. പിന്നീട് പലരും അദ്ദേഹത്തിനൊപ്പം കൂടി. കൂടെ ആരും ഇല്ലെങ്കിലും പദ്മനാഭ അയ്യര്‍ ജപം മുടക്കാറില്ല.

എല്ലാ ദിവസവും വെളുപ്പിന് കൃത്യം നാലരയ്‌ക്ക് തുടങ്ങുന്ന ഹരേ രാമ മന്ത്ര ജപയാത്ര അഞ്ചരയ്‌ക്ക് സമാപിക്കും. അത് കഴിഞ്ഞ് കാലടിയിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ കളിക്കാന്‍ പോകും. 68 വയസ്സായ പദ്മനാഭ അയ്യര്‍ ദിവസവും ആറ് ഗെയിം ഷട്ടില്‍ കളിക്കും. അത് കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ സംസ്‌കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയിടും. തുടര്‍ന്ന് വീട്ടിലെത്തി ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ച ശേഷം സൈക്കിളില്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും പബഌക് ലൈബ്രറിയിലും പോയിരുന്ന് പുസ്തകങ്ങള്‍ വായിക്കും. ഒരു വര്‍ഷം 250 ഓളം പുസ്തകങ്ങള്‍ അദ്ദേഹം വായിക്കും. യൂക്കോ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 42-ാം വയസ്സില്‍ സ്വയം വിരമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്‌കൃത പ്രചരണവും രാമമന്ത്ര ജപവും ശീലമാക്കിയത്.

Tags: DevotionalThiruvananthpuramKaramana AgraharamPadmanabha IyerTOP STORY
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍..

Samskriti

ഗുരുവചനം ശിരസാ വഹിച്ച്

Samskriti

ആരാണ് ഉത്തമ ഭക്തന്‍

Samskriti

അര്‍ജ്ജുനന്റെ പത്തുനാമങ്ങള്‍ ചൊല്ലുന്നതിലൂടെ കുട്ടികളിലെ പേടിമാറ്റുന്നതെങ്ങനെ?

പുതിയ വാര്‍ത്തകള്‍

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies