India

തമിഴ്‌നാട് സന്ദർശിക്കാനൊരുങ്ങി രാഷ്‌ട്രപതി : വനവാസി സമൂഹങ്ങളുമായി ആശയവിനിമയം നടത്തും

തിരുവാറൂരിൽ നടക്കുന്ന തമിഴ്‌നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി : രാഷ്‌ട്രപതി ദ്രൗപതി മുർമു നവംബർ 27 മുതൽ 30 വരെ തമിഴ്‌നാട് സന്ദർശിക്കുമെന്ന് രാഷ്‌ട്രപതി ഭവൻ അറിയിച്ചു. നവംബർ 28 ന് വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ ഫാക്കൽറ്റികളേയും സ്റ്റുഡൻ്റ് ഓഫീസർമാരേയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും.

തുടർന്ന് നവംബർ 29 ന് രാഷ്‌ട്രപതി ഉദഗമണ്ഡലത്തിലെ രാജ്ഭവനിൽ നീലഗിരി ജില്ലയിലെ വനവാസി വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുമായും വനവാസി സമൂഹത്തിലെ പ്രമുഖരുമായും രാഷ്‌ട്രപതി സംവദിക്കും.

പിന്നീട് നവംബർ 30ന് തിരുവാറൂരിൽ നടക്കുന്ന തമിഴ്‌നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിലും രാഷ്‌ട്രപതി പങ്കെടുക്കും.

Recent Posts