നവംബര്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.cochinshipyard.in/careers- ല്‍
കരാര്‍ നിയമനം 3 വര്‍ഷത്തേക്ക്
കേന്ദ്ര പൊതുമേഖലയില്‍പ്പെടുന്ന കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് (മിനി രത്ന കമ്പനി) കരാര്‍ അടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്ക് താഴെ പറയുന്ന വര്‍ക്ക്മെന്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
സ്കഫോള്‍ഡര്‍, ഒഴിവുകള്‍ 21, യോഗ്യത: പത്താം ക്ലാസ്/എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ജനറല്‍ സ്ട്രക്ചറല്‍/സ്കഫോഡിംഗ് ജോലികളില്‍ 3 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം.
സെമി സ്കില്‍ഡ് റിഗ്ഗര്‍, ഒഴിവുകള്‍ 50, യോഗ്യത: നാലാം ക്ലാസ് പാസായിരിക്കണം. റിഗ്ഗിംഗില് 3 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ 2 വര്‍ഷക്കാലം ഹെഡി ഡ്യൂട്ടി മെഷീന്/മെഷ്യനറി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് എറക്ഷന്‍ ജോലികളില്‍ സഹായിയായി പ്രവര്‍ത്തിച്ചിരിക്കണം. വയര്റോപ്സ് ‘splicing work’- ല്‍ നല്ല പരിജ്ഞാനം അഭിലഷണീയം.
പ്രായപരിധി 30 വയസ് കവിയരുത്. എസ്സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും വിമുക്തഭടന്മാര്ക്ക് നിയമാനുസൃതവുമായ വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cochinshipyard.in/career ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 200 രൂപ + ബാങ്ക് ചാര്‍ജ്. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്ക്കാം. നവംബര്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
പ്രാക്ടിക്കല്‍/ഫിസിക്കല്‍ ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കും. സ്കഫോള്‍ഡര്‍ തസ്തികയില്‍ ഒബിസികാര്‍ക്ക് 9, എസ്സി 1, ഇഡബ്ല്യുഎസ് 2 ഒഴിവുകളിലും സെമിസ്കില്‍ഡ് റിഗ്ഗര്‍ തസ്തികയില്‍ ഒബിസി 15, എസ്സി 5, എസ്ടി 1, ഇഡബ്ല്യുഎസ് 5 ഒഴിവുകളിലും സംവരണമുണ്ട്.
ശമ്പളം ഒന്നാം വര്‍ഷം പ്രതിമാസം 22100+എക്സ്ട്രാവര്‍ക്ക് 5530 രൂപ; രണ്ടാം വര്‍ഷം 22800 + 5700 രൂപ, മൂന്നാം വര്‍ഷം 23400 + 5850 രൂപ. അന്വേഷണങ്ങള്‍ക്ക് ഇ-മെയില്‍: career@cochinshipyard.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക