മുംബൈ: രാജ്യത്തെ മുള്‍മുനയിലാക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണമുണ്ടാക്കിയ നടുക്കം ഇതുവരെ മാറിയിട്ടില്ല.
ആക്രമണത്തില്‍ മുംബൈയുടെ പ്രതീകത്തിനും ചൈതന്യത്തിനും മുറിവേറ്റെങ്കിലും ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലൂടെ കറുത്ത ദിവസത്തെ മറികടക്കാനായി. എങ്കിലും നവംബര്‍ 26 അന്നത്തെ സൈന്യത്തിന്റെ ധീരതയും, ഭീകരരുടെ ക്രൂരതയില്‍ പൊലിഞ്ഞ ജീവിതങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണത്തിന്റെ ഓര്മ പുതുക്കുകയും വീരമൃത്യൂ വരിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
ഹേമന്ദ് കര്‍ക്കറെ, പോലീസ് അഡിഷണല്‍ കമ്മിഷണര്‍ അശോക് കാംതെ, ഏറ്റുമുട്ടല്‍ വീരന് വിജയ് സലാസ്കര്‍, എന്‍എസ്ജി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് എന്നിവര്‍ വീരമൃത്യൂ വരിച്ചത് അടക്കം 166 പേര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന് നഷ്ടമായത്. 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് ഭീകരരില്‍ ഒമ്പത് പേരെ സൈന്യം വകവരുത്തുകയും ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ വിചാരണയ്ക്ക് ശേഷം 2012ല്‍ തൂക്കിലേറ്റി. മൂന്ന് ദിവസത്തോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് ീകരരില് നിന്ന് സൈന്യം നഗരത്തെ മോചിപ്പിച്ചത്.
ഭീകരാക്രമണങ്ങളെ ഭീരുത്വം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു മുംബൈ ഭീകരാക്രമണത്തെ അനുസ്മരിച്ചത്. ഇരുണ്ട സമയത്ത് രാജ്യത്തെ സംരക്ഷിച്ച സുരക്ഷാ സേനയുടെ ധീരതയെയും ത്യാഗത്തെയും അനുസ്മരിക്കുന്നു. ഭീകരവാദത്തെ ചെറുക്കാനുള്ള രാജ്യത്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയം അവര്‍ ആവര്‍ത്തിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. മുംബൈ ആക്രമണത്തില്‍ ഭീകരരോട് പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. അന്നത്തെ മുറിവുകള്‍ ഒരിക്കലും മറക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും എക്സില്‍ കുറിച്ചു.
ഭീകരാക്രമണം ഒരിക്കലും മറക്കില്ലെന്ന് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ മേധാവിയുമായ ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു. ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരിന്നു കുറിപ്പ്. ഒപ്പം സ്പാനിഷ് തത്വചിന്തകന്‍ ജോര്‍ജ് സന്തയാനയുടെ വാക്കുകളും കുറിച്ചു. ഒപ്പം ഞങ്ങള്‍ ഇത് മറക്കില്ലെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: