ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ അവരുടെ മൊബൈല്‍ കവറേജിന്റെ വ്യാപ്തിയും അതതു സ്ഥലങ്ങളില്‍ ലഭ്യമായ സാങ്കേതികവിദ്യയും അടക്കം ഉള്‍പ്പെടുത്തി മൊബൈല്‍ കവറേജ് മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് ടെലികോം അതോറിറ്റി ഒഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു . വയര്‍ലെസ് വോയ്സ്, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്ന ഭൂമിശാസ്ത്രപരമായ പ്രദേശങ്ങള്‍ കാണിക്കുന്ന ജിയോസ്പേഷ്യല്‍ കവറേജ് മാപ്പുകളാണ് വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. 2024 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കായുള്ള ട്രായിയുടെ പുതുക്കിയ ഗുണനിലവാര സേവന നിയന്ത്രണങ്ങളുടെ ഭാഗമാണ് ഈ ഉത്തരവ്.
‘മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഗുണനിലവാര സേവനത്തില്‍ പ്രധാനമാണ്. ഒരു നോണ്‍-കവറേജ് ഏരിയയില്‍ ഒരാള്‍ക്ക് നല്ല സേവനം പ്രതീക്ഷിക്കാനാവില്ലെന്ന് ഓപ്പറേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ ട്രായ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക