മുംബൈ: മഹാരാഷ്‌ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയെങ്കിലും പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്‌ക്കാന്‍ തയ്യാറല്ലെന്നാണ് നാനാ പഠോളെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ച് വ്യക്തമാക്കി. പരാജയത്തിന് താന്‍ മാത്രമല്ല ഉത്തരവാദി. കേന്ദ്ര നേതൃത്വവും തിരഞ്ഞെടുപ്പിന് പിടിച്ച രമേശ് ചെന്നിത്തല അടക്കമുള്ളവരും ഉത്തരവാദിയാണ് . എല്ലാവര്‍ക്കും ഉത്തരവാദിത്വമുള്ള നിലയ്‌ക്ക് താന്‍ മാത്രം പദവി ഒഴിയുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്‌ദേഹം പറഞ്ഞു.
ഹരിയാന ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്‌ട്രയിലെങ്കിലും അധികാരത്തില്‍ എത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍ മരണ പ്രശ്‌നമായിരുന്നു.ഇതിന് കേരളത്തിലെ 40 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ചെന്നിത്തലയ്‌ക്ക് കഴിയുമെന്നുള്ള ആത്മവിശ്വാസമായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുലര്‍ത്തിയിരുന്നത്.സംസ്ഥാനത്തെ 36 ജില്ലകളിലും കയറിയിറങ്ങി പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ചെന്നിത്തല ശ്രമിച്ചു. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും തങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്നുമൊക്കെയാണ് തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ചെന്നിത്തല കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: