തിരുവനന്തപുരം:സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസം വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആര്‍ടിസി തുടക്കമിടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഉച്ച ഭക്ഷണം ഉള്‍പ്പെടുന്ന ടൂറിന് 500 രൂപയില്‍ താഴെയായിരിക്കും നിരക്ക്.രാവിലെ പുറപ്പെട്ട് വൈകുന്നേരം മടങ്ങി എത്തുന്ന രീതിയിലാണ് ക്രമീകരണം.
വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.അടുത്തഘട്ടത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും ഈ സേവനം ലഭ്യമാക്കും.
112 കേന്ദ്രങ്ങളില്‍ നിന്നും ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്കും കെഎസ്ആര്‍ടിസി തുടക്കമിട്ടു.ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ എത്തിക്കുന്ന രീതിയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍. ബുക്കിംഗിനനുസരിച്ച് കൂടുതല്‍ ബസുകള്‍ ക്രമീകരിക്കാനും കഴിയും. നിലവില്‍ പമ്പയില്‍ നന്നായി കെ എസ് ആര്‍ടി സി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
ഡ്രൈവിംഗിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉള്‍പ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈല്‍ആപ്പ് ഉടന്‍ നിലവില്‍ വരും. ഡ്രൈവിംഗുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകള്‍ ഇതില്‍ ഉള്‍പ്പെടും.മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലും പ്രതിപാദിക്കുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കും ലോകത്തിന്റെ എതു കോണിലുള്ളവര്‍ക്കും മൊബൈല്‍ആപ്പ് പ്രയോജനപ്പെടുത്താം.വിവിധ ലെവലുകള്‍ കഴിഞ്ഞ് പരീക്ഷ ജയിക്കുന്നവര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഗതാഗത വകുപ്പിന്റെ എല്ലാ സേവനങ്ങളും ഉള്‍ക്കൊളളുന്ന മറ്റൊരു മൊബൈല്‍ ആപ്പിക്കേഷനും ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി.റോഡ് സുരക്ഷയും കെ എസ് ആര് ടി സി റിസര്വേഷനുമടക്കം മുഴുവന്‍ സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാകും.
ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ സമയക്രമത്തിലെ അപാകത പരിഹരിച്ച് പലയിടങ്ങളിലും പരിപാലനച്ചുമതല ഗതാഗത വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. അങ്കമാലി, പന്തളം, കാലടി ഉള്‍പ്പെടെ പല പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കാന്‍ കഴിഞ്ഞതായും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: